Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അബ്ദുര്‍ റഹ്മാന്‍ കളി മതിയാക്കി... വിരമിച്ചത് പാകിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍

കറാച്ചി: പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിര്‍ന്നര്‍മാരില്‍ ഒരാളായിരുന്ന അബ്ദുര്‍ റഹ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 38 കാരനായ ഇടംകൈയന്‍ സ്പിന്നര്‍ 2014നു ശേഷം ദേശീയ ടീമിനായി പന്തെറിഞ്ഞിട്ടില്ല. 26ാം വയസ്സില്‍ പാക് ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ച റഹ്മാന്‍ 22 ടെസ്റ്റുകളും 31 ഏകദിനങ്ങളും എട്ടു ട്വന്റി20കളും കളിച്ചിട്ടുണ്ട്. പാകിസ്താന്റെ അണ്ടര്‍ 19 ടീമിനായി 1999ല്‍ നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നത് വളരെ വിഷമകരമായ തീരുമാനമാണെന്നും ഏറെ ദുഖത്തോടെയാണ് കളി മതിയാക്കുന്നതെന്നും റഹ്മാന്‍ പറഞ്ഞു. 2012ല്‍ യുഎഇയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പാകിസ്താന്‍ ഇംഗ്ലണ്ടിനെ 3-0നു തൂത്തുവാരിയപ്പോള്‍ റഹ്മാനായിരുന്നു ടീമിന്റെ ഹീറോ. ഈ പരമ്പരയില്‍ 19 വിക്കറ്റുകളാണ് താരം കടപുഴക്കിയത്. സഈദ് അജ്മലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ഈ പരമ്പരയില്‍ റഹ്മാനു കഴിഞ്ഞു. ടെസ്റ്റില്‍ 99 വിക്കറ്റുകളാണ് റഹ്മാന്റെ സമ്പാദ്യം.

പിന്നീട് പാക് ടീമിന്റെ ക്യാപ്റ്റനായി ഇന്‍സിമാമുള്‍ ഹഖ് വന്നതോടൈയാണ് റഹ്മാന്റെ അവസരങ്ങള്‍ കുറയാന്‍ തുടങ്ങിയത്. ഡാനിഷ് കനേരിയയെന്ന സ്പിന്നറുടെ സാന്നിധ്യവും റഹ്മാന് തിരിച്ചടിയായി. എന്നാല്‍ മിസ്ബാഹുല്‍ ഹഖ് പാക് ടീമിന്റെ നായകനായ ശേഷം റഹ്മാന് വീണ്ടും പാക് ടീമില്‍ അവസരം ലഭിച്ചുകൊണ്ടിരുന്നു. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ വരെയെത്തിയപ്പോള്‍ റഹ്മാനും ടീമിലുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്ന് താരം അറിയിച്ചു.

Story first published: Wednesday, October 10, 2018, 17:06 [IST]
Other articles published on Oct 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+