വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെമി പ്രതീക്ഷ സജീവമാക്കി പാകിസ്താന്‍.... ലോര്‍ഡ്‌സില്‍ 49 റണ്‍സിന്റെ റോയല്‍ ജയം

By Vaisakhan MK

1
43673
Pakistan Knocks Out South Africa | Looking focused on Semi Finals

ലണ്ടന്‍: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്താന് 49 റണ്‍സിന്റെ റോയല്‍ ജയം. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ടീമിന്റെ രണ്ടാം ജയമാണിത്. ഇതോടെ സെമി പ്രതീക്ഷ സജീവമാക്കാനും പാകിസ്താന് സാധിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരെയും പാകിസ്താന്‍ വിജയം നേടിയിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 259 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൃത്യമായ സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തിയ പാകിസ്താന്‍ ബൗളര്‍മാരാണ് മത്സരം ടീമിന് അനുകൂലമാക്കിയത്. തോല്‍വിയോടെ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

1

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ട് മാറ്റങ്ങളാണ് പാക് ടീമില്‍ വന്നത്. ഷോയിബ് മാലിക്കിനും ഹസന്‍ അലിക്കും പകരം ഹാരിസ് സൊഹൈലും ഷഹീനും ടീമില്‍ ഇടംപിടിച്ചു. ഗംഭീര തുടക്കമായിരുന്നു ടീമിന് ലഭിച്ചത്. ഫഖര്‍ സമാനും ഇമാം ഉള്‍ഹക്കും ചേര്‍ന്ന് മികച്ച തുടക്കം ടീമിന് നല്‍കി. ഇമാം 58 പന്തില്‍ 44 റണ്‍സെടുത്തു. ഫഖര്‍ സമാന്‍ 50 പന്തില്‍ 44 റണ്‍സെടുത്തു. ഓപ്പണിംഗില്‍ 81 റണ്‍സാണ് ഇരുടീമുകളും ചേര്‍ത്തത്. ഇമ്രാന്‍ താഹിറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഫഖര്‍ ആദ്യം മടങ്ങി. പിന്നാലെ തന്നെ ഇമാമും മടങ്ങി. പിന്നീട് ബാബര്‍ അസമും മുഹമ്മദ് ഹഫീസും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

ഫഫീസിനെ 20 റണ്‍സില്‍ മാക്രമാണ് പുറത്താക്കിയത്. അസം 80 പന്തില്‍ 69 റണ്‍സെടുത്തു. ഏഴ് ബൗണ്ടറി താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സുന്ദരമായ ഇന്നിംഗ്‌സാണ് താരം കാഴ്ച്ചവെച്ചത്. പിന്നീടെത്തിയ ഹാരിസ് സൊഹൈലാണ് കളി മാറ്റി മറിച്ചത്. 59 പന്തില്‍ 89 റണ്‍സെടുത്ത സൊഹൈല്‍ തകര്‍ത്തടിച്ചതോടെ പാകിസ്താന്‍ സ്‌കോര്‍ 300 കടന്നു. ഒമ്പത് ഫോറും മൂന്ന് സിക്‌സറും താരം പറഞ്ഞി. ഇമാദ് വാസിം മികച്ച പിന്തുണ നല്‍കി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എല്ലാ ബൗളര്‍മാരും നന്നായി തല്ലുവാങ്ങി. പത്ത് ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത താഹിര്‍ തിളങ്ങി. എന്‍ഗിദി മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 64 റണ്‍സ് വഴങ്ങി.

മറുപടി ബാറ്റിംഗില്‍ ഹാഷിം അംലയെ രണ്ട് റണ്‍സില്‍ ആമിര്‍ മടക്കി. ക്വിന്റണ്‍ ഡികോക്ക് 47 റണ്‍സുമായി പൊരുതി. 63 റണ്‍സെടുത്ത ഡുപ്ലെസിയും മികച്ച പ്രകടനമാണഅ നടത്തിയത്. ഇവര്‍ പോയ ശേഷം വന്നവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാനായില്ല. ഡികോക്ക് മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചു. ഡുപ്ലെസി അഞ്ച് ബൗണ്ടറിയാണ് അടിച്ചത്. മാക്രം പെട്ടെന്ന് മടങ്ങി. വാന്‍ഡെര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. പാകിസ്താന്‍ നിരയില്‍ വഹാബ് റിയാസും ഷദാബ് ഖാനും മൂന്ന് വിക്കറ്റെടുത്തു. ആമിറിന് രണ്ട് വിക്കറ്റ് ലഭിച്ചു. ഹാരിസ് സൊഹൈലാണ് കളിയിലെ താരം.

Jun 23, 2019, 11:01 pm IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്താന് 49 റണ്‍സ് ജയം. സ്‌കോര്‍: പാകിസ്താന്‍ 308, ദക്ഷിണാഫ്രിക്ക ഒമ്പതിന് 259

Jun 23, 2019, 10:35 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടം. ക്രിസ് മോറിസാണ് പുറത്തായത്‌

Jun 23, 2019, 10:15 pm IST

ദക്ഷിണാഫ്രിക്ക 40.3 ഓവറില്‍ അഞ്ചിന് 191. വിജയിക്കാന്‍ 57 പന്തില്‍ 118 റണ്‍സ്‌

Jun 23, 2019, 9:25 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് നാലാം വിക്കറ്റ് നഷ്ടം. ഡുപ്ലെസി പുറത്ത്. സ്‌കോര്‍ 138

Jun 23, 2019, 9:03 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. സ്‌കോര്‍ 103

Jun 23, 2019, 7:34 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഹാഷിം അംല പുറത്ത്. സ്‌കോര്‍ 8

Jun 23, 2019, 6:53 pm IST

പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍ പാകിസ്താന്‍ 50 ഓവറില്‍ ഏഴിന് 308

Jun 23, 2019, 6:49 pm IST

പാകിസ്താന്‍ ഏഴാം വിക്കറ്റ് നഷ്ടം. ഹാരിസ് സൊഹൈല്‍ 89 റണ്‍സിന് പുറത്ത്. സ്‌കോര്‍ 307

Jun 23, 2019, 6:43 pm IST

പാകിസ്താന്റെ സ്‌കോര്‍ 300 കടന്നു. 49 ഓവറില്‍ അഞ്ചിന് 304

Jun 23, 2019, 6:39 pm IST

പാകിസ്താന് അഞ്ചാം വിക്കറ്റ് നഷ്ടം. ഇമാദ് വാസിം പുറത്ത്. സ്‌കോര്‍ 295

Jun 23, 2019, 6:24 pm IST

പാകിസ്താന്‍ 44.4 ഓവറില്‍ നാലിന് 265. ഹാരിസ് സൊഹൈലിന് അര്‍ധ സെഞ്ച്വറി

Jun 23, 2019, 5:19 pm IST

പാകിസ്താന് മൂന്നാം വിക്കറ്റ് നഷ്ടം. മുഹമ്മദ് ഫഫീസ് പുറത്ത്. സ്‌കോര്‍ 145

Jun 23, 2019, 4:42 pm IST

പാകിസ്താന്‍ സ്‌കോര്‍ 100 കടന്നു. സ്‌കോര്‍ രണ്ടിന് 108

Jun 23, 2019, 4:12 pm IST

പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടം. 4 റണ്‍സെടുത്ത ഫഖര്‍ സമാന്‍ പുറത്ത്‌

Jun 23, 2019, 3:33 pm IST

പാകിസ്താന്‍ സ്‌കോര്‍ 50 കടന്നു. സ്‌കോര്‍ 7.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50

Jun 23, 2019, 2:46 pm IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്താന് ബാറ്റിംഗ്. ടോസ് നേടിയ പാകിസ്താന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Sunday, June 23, 2019, 23:16 [IST]
Other articles published on Jun 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X