Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയെ ആമിര്‍ എറിഞ്ഞിട്ടു; മൂന്നാം ടി20യില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. പേസര്‍ മുഹമ്മദ് ആമിറിന്റെ മികവില്‍ 27 റണ്‍സിനാണ് പാക്കിസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 168 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ആതിഥേയര്‍ പരമ്പര 2-1 എന്ന നിലയില്‍ സ്വന്തമാക്കിയിരുന്നു.

Pakistan

ബാബര്‍ അസം(23), ഫഖര്‍ സമാന്‍(17), മുഹമ്മദ് റിസ്വാന്‍(26), ഷൊയബ് മാലിക്(18), ആസിഫ് അലി(25), ഇമാദ് വസീം(19), ഷബാദ് ഖാന്‍(22) എന്നിവരാണ് പാക്കിസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. ഷബാദും ഇമാദും അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ബെയുറന്‍ ഹെന്‍ഡ്രിക്‌സ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് മോറിസ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മുന്‍നിര താരങ്ങള്‍ ബാറ്റിങ് മറന്നപ്പോള്‍ ക്രിസ് മോറിസിന്റെ 55 റണ്‍സാണ് നാണക്കേട് ഒഴിവാക്കിയത്. വാന്‍ഡെര്‍ ഡെസ്സന്‍ 41 റണ്‍സെടുത്തു. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് ആമിര്‍ 3 വിക്കറ്റും ഷബാദ് ഖാന്‍ ഫഹീന്‍ അഫ്‌റഫ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.

Story first published: Thursday, February 7, 2019, 12:19 [IST]
Other articles published on Feb 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+