അവസാന ഇന്നിംഗ്‌സില്‍ ഗോള്‍ഡന്‍ ഡക്ക്; മിസ്റ്റര്‍ മരുമകന്‍ ഷോയിബ് മാലിക് വിരമിച്ചു!
ഷാര്‍ജ: അവസാന ഇന്നിംഗ്‌സില്‍ ഒരു ഗോള്‍ഡന്‍ ഡക്കുമായി ഷോയിബ് മാലിക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇംഗ്ലണ്ടിനെതിരെ ഷാര്‍ജയില്‍ നടക്കുന്ന ടെസ്റ്റിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു മാലിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ മൂന്നാം ദിവസം കളി കഴിഞ്ഞതും മാലിക് വിരമിക്കല്‍ തീരുമാനം പുറത്തുവിട്ടു.
33 വയസ്സുകാരനായ ഷോയിബ് മാലിക് ഇന്ത്യക്കാര്‍ക്കും പ്രിയപ്പെട്ടവനാണ്. ടെന്നീസ് ഗ്ലാമര്‍ താരം സാനിയ മിര്‍സയുടെ ഭര്‍ത്താവാണ് ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്‍. ബാറ്റിംഗിന് പുറമേ ഓഫ് സ്പിന്നും തരക്കേടില്ലാത്ത പ്രയോഗിക്കുന്ന മാലിക് പാകിസ്താന് വേണ്ടി 35 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 2001 ല്‍ അരങ്ങേറിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ മാലികിന് പറ്റിയിട്ടില്ല.

ഗോള്‍ഡന്‍ ഡക്കോടെ വിട
ഷാര്‍ജയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മാലിക് പുറത്തായി. ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയ മാലിക് അതോടെ കളിയും അവസാനിപ്പിച്ചു.

കരിയര്‍ ബെസ്റ്റ് ബൗളിംഗ്
ഒന്നാമിന്നിംഗ്‌സില്‍ 38 റണ്‍സാണ് മാലിക് അടിച്ചത്. എന്നാല്‍ ബൗളിംഗില്‍ 38 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി കരിയര്‍ ബെസ്റ്റ് ബൗളിംഗ് പ്രകടനം പുറത്തെടുത്തു.

തിരിച്ചെത്തിയതായിരുന്നു
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാലിക് കഴിഞ്ഞ മാസം ടെസ്റ്റ് ടീമില്‍ എത്തിയത്. ഉടന്‍ തന്നെ വിരമിക്കുകയും ചെയ്തു. പരിക്കേറ്റ അസ്ഹര്‍ അലിക്ക് പകരക്കാരനായാണ് മാലിക് ടീമിലെത്തിയത്.

ഹൈദരാബാദിന്റെ മരുമകന്‍
സാനിയ മിര്‍സയുടെ ഭര്‍ത്താവ് എന്ന പേരിലും ഇന്ത്യയ്ക്ക് പ്രിയപ്പെട്ടവനാണ് മാലിക്. ഇന്ത്യക്കെതിരെ ഒരുപാട് മികച്ച ഇന്നിംഗ്‌സുകള്‍ മാലിക്കിന്റെ ക്രെഡിറ്റിലുണ്ട്.

ശരാശരി പ്രകടനം
15 വര്‍ഷം കൊണ്ട് 35 ടെസ്റ്റുകള്‍. 3 സെഞ്ചുറികളും 8 അര്‍ധസെഞ്ചുറികളും അടക്കം 1898 റണ്‍സ്. 35 റണ്‍സ് ശരാശരി - ഇതാണ് മാലിക്കിന്റെ ടെസ്റ്റ് കണക്കുകള്‍.

ലോകകപ്പിന് വേണ്ടി
യുവാക്കള്‍ക്ക് അവസരം കൊടുക്കാനാണ് മാലിക്കിന്റെ ഈ വിരമിക്കല്‍ തീരുമാനം. 2019 ല്‍ നടക്കുന്ന ഏകദിന ലോകകപ്പാണ് മുന്നിലുള്ള ലക്ഷ്യമെന്ന് ഷാര്‍ജയിലെ പത്രസമ്മേളനത്തില്‍ മാലിക് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications