Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാനെ കളിയാക്കി പരസ്യം; ഇന്ത്യയെ തോല്‍പ്പിച്ച കഥകളുമായി പാക് ചാനല്‍

ഇസ്ലാമാബാദ്: ലോകകപ്പിലെ ഇന്ത്യാ പാക്കിസ്ഥാന്‍ പോരാട്ടത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യയെ തോല്‍പ്പിച്ച മുന്‍കാല ചരിത്രങ്ങള്‍ കോര്‍ത്തിണക്കി പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചാനല്‍ വീഡിയോ പുറത്തിറക്കി. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നേവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കാട്ടി സ്റ്റാര്‍ സ്‌പോര്‍ട് പരസ്യം പുറത്തിറക്കിയതിന് മറുപടിയായിട്ടാണ് ചാനലിന്റെ വീഡിയോ.

ഒട്ടേറെ അവസരങ്ങളില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുന്നതിന്റെ കാഴ്ചകള്‍ വീഡിയോയിലുണ്ട്. ഇന്ത്യ എന്നെന്നും മറക്കാന്‍ ആഗ്രഹിക്കുന്ന മിയാന്‍ദാദിന്റെ സിക്‌സറും അക്കൂട്ടത്തില്‍പ്പെടും. 1986 ഷാര്‍ജ കപ്പ് ഫൈനലിലെ അവസാന പന്തില്‍ ചേതന്‍ ശര്‍മയെ സിക്‌സറിന് പറത്തി പാക്കിസ്ഥാന്‍ ചാമ്പ്യന്മാരായിരുന്നു.

ഇത് കൂടാതെ ചെന്നൈയില്‍ 1997ലെ ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ സയ്യിദ് അന്‍വര്‍ 194 റണ്‍സടിച്ചു കൂട്ടിയതും, 1991ലെ ഷാര്‍ജ ട്രോഫി ഫൈനലില്‍ അക്വിബ് ജാവേദ് ഹാട്രിക്ക് എടുത്തതും, 2005ല്‍ കാണ്‍പൂരില്‍ ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച് അഫ്രീദി നേടിയ അതിവേഗ സെഞ്ചുറിയും 2012ല്‍ ചെന്നൈയില്‍ നാസര്‍ ജംഷെദ് നേടിയ സെഞ്ചുറിയുമെല്ലാം ഇതിലുണ്ട്.

ലോകകപ്പില്‍ അഞ്ചുതവണ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെ ഇന്ത്യയ്ക്കായിരുന്നു ജയം. എല്ലാ മത്സരങ്ങളിലും സച്ചിന്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നെന്ന പ്രത്യേകതകൂടിയുണ്ട്. എന്നാല്‍, സച്ചിന്‍ ഇല്ലാതെ ഇതാദ്യമായി ഇന്ത്യ പാക്കിസ്ഥാനെ നേരിടുമ്പോള്‍ തോല്‍ക്കുമോ എന്ന ഭയം ഇന്ത്യന്‍ ആരാധകര്‍ക്കുണ്ട്. ഏതു ടീമിനോട് തോറ്റാലും പാക്കിസ്ഥാനോട് തോല്‍ക്കരുതെന്ന പ്രാര്‍ത്ഥനയിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍.

Story first published: Saturday, February 14, 2015, 9:06 [IST]
Other articles published on Feb 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+