വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ചാംപ്യന്‍ഷിപ്പിലെ ബാറ്റിങ് ശരാശരി 114! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബാബര്‍ ആസം

100ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക താരമാണ് അദ്ദേഹം

മാഞ്ചസ്റ്റര്‍: ലോക ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമെന്ന പദവിയിലേക്ക് അതിവേഗം വളരുകയാണ് പാകിസ്താന്റെ യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസം. ഇത് അടിവരയിടുന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം അദ്ദേഹം കാഴ്ചവച്ചത്. ഇംഗ്ലണ്ടിന്റെ മൂര്‍ച്ചയേറിയ ബൗളിങ് നിരയെ കൂസലില്ലാതെ നേരിട്ട ബാബര്‍ പുറത്താവാതെ 69 റണ്‍സ് അടിച്ചെടുത്തിരുന്നു. അതും വെറും 100 പന്തിലാണ് 11 ബൗണ്ടറികളോടെ താരം ഇത്രയും റണ്‍സെടുത്തത്.

1

ഇതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ബാബറിന്റെ ബാറ്റിങ് ശരാശരി 114ലേക്ക് കുതിച്ചു. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ 100ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനായി അദ്ദേഹം മാറി. റണ്‍വേട്ടയില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ് ലോക ചാംപ്യന്‍ിപ്പില്‍ തലപ്പത്തുള്ളതെങ്കിലും ശരാശരിയില്‍ ബാബര്‍ എല്ലാവരെയും നിഷ്പ്രഭരാക്കി.

15 ഇന്നിങ്‌സുകളില്‍ നിന്നും 83.26 ശരാശരിയില്‍ 1249 റണ്‍സാണ് ലബ്യുഷെയ്‌നിന്റെ അക്കൗണ്ടിലുള്ളത്. നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സ്റ്റോക്‌സ് 22 ഇന്നിങ്‌സുകളില്‍ നിന്നും 59.05 ശരാശരിയില്‍ 1122 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് 14 ഇന്നിങ്‌സുകളില്‍ നിന്നും 73.42 ശരാശരിയില്‍ 1028 റണ്‍സും നേടി.

2

റണ്‍വേട്ടയില്‍ ഒമ്പതാം സ്ഥാനത്താണ് ബാബര്‍. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 114 ശരാശരിയില്‍ താരം നേടിയത് 684 റണ്‍സാണ്. നാലു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 143 റണ്‍സാണ് ബാബറിന്റെ ഉയര്‍ന്ന സ്‌കോര്‍. ശരാശരിയില്‍ ബാബറിന് പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാണ്. 92.66 ആണ് ഹിറ്റ്മാന്റെ ശരാശരി. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 556 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്നു സെഞ്ച്വറികള്‍ ഇതില്‍പ്പെടുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി റണ്‍വേട്ടയില്‍ ബാബറിനും പിന്നില്‍ പത്താംസ്ഥാനത്താണ്. 14 ഇന്നിങ്‌സുകളില്‍ നിന്നും കോലിയുടെ സമ്പാദ്യം 627 റണ്‍സാണ്. 52.25 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

Story first published: Thursday, August 6, 2020, 13:28 [IST]
Other articles published on Aug 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X