For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് കളിക്കാനായി ഇന്ത്യയില്‍ വരുന്ന പ്രശ്‌നമില്ല: പാകിസ്താന്‍

By Muralidharan

ലാഹോര്‍: ക്രിക്കറ്റ് പരമ്പര കളിക്കാനായി പാകിസ്താന്‍ ടീം ഇന്ത്യയില്‍ വരുന്ന പ്രശ്‌നമില്ലെന്ന് പി സി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍. ബി സി സി ഐ കരുതുന്നത് പോലെ ഇന്ത്യയില്‍ വെച്ച് എന്തായാലും ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര നടക്കില്ല. പരമ്പര നടക്കണമെങ്കില്‍ യു എ ഇയില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാകണം. അല്ലാതെ വേറെ വഴിയില്ല - ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.

2009 ല്‍ പാകിസ്താന്‍ പര്യടനത്തിനിടെ ശ്രീലങ്കന്‍ കളിക്കാര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. അതിന് ശേഷം പാകിസ്താനില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്നിട്ടില്ല. യു എ ഇയാണ് ഇപ്പോള്‍ പാകിസ്താന്‍ ടീമിന്റെ ഹോം ഗ്രൗണ്ട്. ഇവിടെ വെച്ച് പരമ്പര കളിക്കാമെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. ഇന്ത്യയില്‍ കളിക്കുന്ന പ്രശ്‌നമേയില്ല. എന്തുകൊണ്ട് യു എ ഇയില്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല എന്നതിന്റെ കാരണമാണ് തങ്ങള്‍ക്ക് അറിയേണ്ടത് - ഖാന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

shahryarkhan

യു എ ഇയില്‍ പാകിസ്താനെതിരെ കളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് ബി സി സി ഐ ജനറല്‍ സെക്രട്ടറി അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇത് കൂട്ടാക്കാന്‍ പാകിസ്താന്‍ തയ്യാറല്ല. രണ്ട് ഏവേ പരമ്പരകള്‍ പാകിസ്താന്‍ ഇന്ത്യയില്‍ കളിച്ചുകഴിഞ്ഞു. 2007ലും 2012ലും. ഇത് ഞങ്ങളുടെ പരമ്പരയാണ്. അത് ഞങ്ങളുടെ ഹോം ഗ്രൗണ്ടായ യു എ ഇയില്‍ വെച്ച് വേണം.

യു എ ഇയില്‍ കളിക്കുന്നതില്‍ എന്താണ് പ്രശ്‌നം. ബി സി സി ഐ ഐ പി എല്‍ മത്സരങ്ങള്‍ വരെ അവിടെ വെച്ച് നടത്തിയിട്ടുണ്ട്. പിന്നെന്താണ് പാകിസ്താനുമായി കളിച്ചാല്‍ - ഷഹരിയാര്‍ ഖാന്‍ ചോദിക്കുന്നു. അതേസമയം ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാനായി പാകിസ്താനെ ഇതുവരെ ക്ഷണിച്ചിട്ടില്ല എന്നാണ് ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ പറയുന്നത്. പാകിസ്താനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നുമാണ് മനോഹര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Story first published: Tuesday, November 17, 2015, 13:21 [IST]
Other articles published on Nov 17, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+