വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടരെ രണ്ട് 'വൈറ്റ് വാഷ്', പാകിസ്താന് കുലുക്കമില്ല, ഒന്നാം റാങ്കുകാര്‍ തന്നെ!! ഇന്ത്യ അഞ്ചാമത്

കഴിഞ്ഞ രണ്ടു ടി20 പരമ്പരകളിലും പാകിസ്താന്‍ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങിയിരുന്നു

ദുബായ്: ഐസിസിയുടെ പുതിയ ടി20 റാങ്കിങില്‍ പാകിസ്താന്‍ ടീം ഒന്നാംസ്ഥാനം നിലനിര്‍ത്തി. അവസാനമായി കളിച്ച രണ്ടു ടി20 പരമ്പരകളിലും സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയിട്ടും അത് പാകിസ്താനു റാങ്കിങില്‍ തിരിച്ചടിയായില്ലെന്നതാണ് ശ്രദ്ധേയം. നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ശ്രീലങ്കയുടെ പരീക്ഷണ ടീമിനോട് 0-3ന് നാണംകെട്ട പാക്പട ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയും 0-2ന് കൈവിട്ടിരുന്നു. അതിനു മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയിലും പാകിസ്താന്‍ 1-2നു തോറ്റിരുന്നു. അവസാനമായി കളിച്ച 10 ടി20കളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിട്ടുള്ളൂ.

pakistan

വെള്ളിയാഴ്ച നടന്ന ടി20 പരമ്പരയിലെ അവസാന കളിയില്‍ 10 വിക്കറ്റിനാണ് ഓസീസ് സ്വന്തം കാണികള്‍ക്കു മുന്നില്‍ പാകിസ്താനെ തരിപ്പണമാക്കിയത്. ലങ്കയ്‌ക്കെതിരേയുള്ള പരമ്പരയിലേറ്റ ഷോക്കിനു ശേഷം പാകിസ്താന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസമിനെ കൊണ്ടു വന്നെങ്കിലും കംഗാരുവേട്ടയില്‍ നിന്നു ടീമിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

പന്തിനെക്കൊണ്ടാവുമോ? പകരം മറ്റാരെയെങ്കിലും പരീക്ഷിക്കണോ? ലക്ഷ്മണും സങ്കക്കാരയും പറയുന്നു...പന്തിനെക്കൊണ്ടാവുമോ? പകരം മറ്റാരെയെങ്കിലും പരീക്ഷിക്കണോ? ലക്ഷ്മണും സങ്കക്കാരയും പറയുന്നു...

അതേസമയം, പാകിസ്താനെതിരേ നേടിയ പരമ്പര വിജയത്തോടെ ടി20 ടീമുകളുടെ റാങ്കിങില്‍ ഓസീസ് രണ്ടാസ്ഥാനത്തക്കു കയറിയിട്ടുണ്ട്. പാകിസ്താനുമായി ഒരു റേറ്റിങ് മാത്രം വ്യത്യാസത്തിലാണ് കംഗാരക്കൂട്ടം രണ്ടാമത് നില്‍ക്കുന്നത്. പാകിസ്താന് 270ഉം ഓസീസിന് 269ഉം റേറ്റിങുണ്ട്. ഇംഗ്ലണ്ട് (263), ദക്ഷിണാഫ്രിക്ക (262) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. എന്നാല്‍ പുതിയ റാങ്കിങിലും ഇന്ത്യ (259) അഞ്ചാംസ്ഥാനത്ത് തന്നെ തുടരുകയാണ്.

Story first published: Saturday, November 9, 2019, 13:15 [IST]
Other articles published on Nov 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X