Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചെന്ന് പാകിസ്ഥാന്‍, ശരിയായിരിക്കുമോ?

ഇസ്ലാമാബാദ്: ഡിസംബര്‍ നടത്താനിരുന്ന ഇന്ത്യ പാക് ഏകദിന ട്വന്റി-20 ക്രിക്കറ്റ മത്സരങ്ങളെ സംബന്ധിച്ച് ഇന്ത്യ തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് പരമ്പര ഉപേക്ഷിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പിസി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ ആണ് അറിയിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം തിങ്കളാഴ്ച ഉണ്ടാകും.

പരമ്പര വിഷയവുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ വ്യാഴാഴ്ച ഷഹരിയാര്‍ ബി ബി സി ഐയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ നാലുദിവസമായിട്ടും ഇന്ത്യ തീരുമാനം അറിയിക്കാത്തിതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

പരമ്പര ഉപേക്ഷിച്ചത്

പരമ്പര ഉപേക്ഷിച്ചത്

ഡിസംബറില്‍ നടത്താനിരുന്ന ഇന്ത്യ -പാക് ട്വിന്റി-20 മത്സരത്തെ സംബന്ധിച്ച ഇന്ത്യ തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പരമ്പര ഉപേക്ഷിച്ചതായി അറിയിച്ചത്.

ഔദ്യോഗിക തീരുമാനം

ഔദ്യോഗിക തീരുമാനം

മത്സരവുമായുള്ള ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച അറിയിക്കുമെന്ന് പിസി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അറിയിച്ചു.

ബഹിഷ്‌കരിക്കുന്ന മത്സരങ്ങള്‍

ബഹിഷ്‌കരിക്കുന്ന മത്സരങ്ങള്‍

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വിന്റി- 20 ലോകകപ്പ് ഉള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരെയുള്ള എല്ലാ മത്സരങ്ങളും ബഹിഷ്‌കരിക്കാനുള്ള ആലോചനയാണ് നടക്കുന്നത്.

സുരക്ഷാ പ്രശ്‌നം

സുരക്ഷാ പ്രശ്‌നം

ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളെ സംബന്ധിച്ച് സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. അതുക്കൊണ്ടു തന്നെ മത്സരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റിന്റെ അനുമതിയുണ്ടെങ്കിലേ അന്തിമ തീരുമാനമെടുക്കുകയുള്ളു.

തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധം

തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധം

പരമ്പര വിഷയവുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ വ്യാഴാഴ്ച ഷഹരിയാര്‍ ബി ബി സി ഐയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ നാലുദിവസമായിട്ടും ഇന്ത്യ തീരുമാനം അറിയിക്കാത്തിതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

നിഷേധാത്മക നിലപാട്

നിഷേധാത്മക നിലപാട്

ഇന്ത്യയുടെ ഭാഗത്തു നിന്നും പ്രതികരണം ഇല്ലാത്താതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ നിഷേധാത്മ നിലപാടിനെതിരെ ഐസി സിയില്‍ പരാതി നല്‍കുമെന്നും ഷഹരിഖാന്‍ പറഞ്ഞു.

 വേദി മാറ്റുന്ന കാര്യം

വേദി മാറ്റുന്ന കാര്യം

ക്രിക്കറ്റ് മത്സരം യു എ ഇയിലോ ശ്രീലങ്കയിലോ മാറ്റണമെന്ന ബി ബി സിയുടെ അഭ്യര്‍ഥന പാകിസ്ഥാന്‍ അംഗീകരിച്ചിരുന്നു. പരമ്പര നടക്കാത്തതില്‍ ഇരു ക്രിക്കറ്റ് പ്രേമികള്‍ നിരാശരാകും.

Story first published: Monday, December 14, 2015, 15:19 [IST]
Other articles published on Dec 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+