For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ അഫ്രീഡിയെ തിരിച്ചുവിളിച്ചു

Afridi
കറാച്ചി: ഓള്‍റൗണ്ടര്‍മാരായ ഷഹീദ് അഫ്രീഡിയെയും അബ്ദുള്‍റസാഖിനെയും ശ്രീലങ്കയ്‌ക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ പാകിസ്താന്‍ തീരുമാനിച്ചു.

ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിന് പരിപൂര്‍ണ പിന്തുണയുണ്ടാവും-31കാരനായ മുന്‍ നായകന്‍ അഫ്രീഡി പറഞ്ഞു. ലോകകപ്പിനു ശേഷം നായക സ്ഥാനം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബോര്‍ഡുമായി ഇടഞ്ഞ അഫ്രീഡി അന്താരാഷ്ട്രരംഗത്തുനിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കുറച്ചുമാസങ്ങളായി റസാഖിനെയും ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. മുന്‍ വിക്കറ്റ് കീപ്പര്‍ കംറാന്‍ അക്മലിന്റെ സഹോദരന്‍ ഉമര്‍ അക്മലിനെ ടീമിലെടുത്തിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ പാകിസ്താന്‍ ഇപ്പോള്‍ 1-0ന് മുന്നിലാണ്.

പരമ്പരയിലെ അവസാന മല്‍സരം വ്യാഴാഴ്ച ഷാര്‍ജയില്‍ ആരംഭിക്കും. ബാറ്റ്‌സ്മാന്മാരായ തൗഫീഖ് ഉമര്‍, അസ്ഹര്‍ അലി, വിക്കറ്റ് കീപ്പര്‍ അദ്‌നാന്‍ അക്മല്‍, പേസ് ബൗളര്‍ വഹാബ് റിയാസ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Story first published: Tuesday, May 8, 2012, 17:28 [IST]
Other articles published on May 8, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+