For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇംഗ്ലണ്ടില്‍ പാക്കിസ്ഥാന്‍ നന്നായി ഒരുങ്ങിയിരുന്നു'; ഇന്ത്യയെ പരിഹസിച്ച് പാക് ക്യാപ്റ്റന്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിന് പല ഭാഗത്തുനിന്നും വിമര്‍ശനം നേരിടുന്നതിനിടെ ഇന്ത്യയ്ക്ക് പരിഹാസവുമായി പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിന് മുന്‍പ് പാക്കിസ്ഥാന്‍ നന്നായി ഒരുങ്ങിയിരുന്നെന്നും അതിന് ഫലമുണ്ടായെന്നും സര്‍ഫ്രാസ് പറഞ്ഞു.

രണ്ടുതവണ താന്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിലുണ്ടായിരുന്നു. രണ്ടുതവണയും മികച്ച മുന്നൊരുക്കമാണ് നടത്തിയത് അതിന്റെ ഫലം തങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ കണ്ടീഷന്‍ വളരെ ബുദ്ധിമുട്ടുള്ളതാണ്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുമ്പോഴും സ്ഥിതി വ്യത്യസ്തമല്ലെന്ന് പാക് ക്യാപ്റ്റന്‍ പറഞ്ഞു.

Sarfraz Ahmed

2016ലാണ് സര്‍ഫ്രാസ് ഉള്‍പ്പെട്ട ടീം ആദ്യ സന്ദര്‍ശനം നടത്തിയത്. അന്ന് നാലു മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലാക്കി. രണ്ട് ത്രിദന മത്സരങ്ങളും പാക്കിസ്ഥാന്‍ അന്ന് കളിച്ചിരുന്നു. ഇത് ടീമിന് പരിചയസമ്പത്ത് നല്‍കുകയും ചെയ്തു. പാക്കിസ്ഥാന്റെ തയ്യാറെടുപ്പ് നന്നായിരുന്നെന്ന് സര്‍ഫ്രാസ് പറഞ്ഞു. പരമ്പരയ്ക്ക് ഇരുപത്തിയഞ്ച് ദിവസം മുന്‍പ് തങ്ങള്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. പത്തുദിവസത്തെ ക്യാമ്പും രണ്ട് ത്രിദിനങ്ങളും പാക്കിസ്ഥാന് തുണയായെന്നും താരം പറഞ്ഞു.

സര്‍ഫ്രാസിന്റെ രണ്ടാമത്തെ പരമ്പരയും 1-1 എന്ന നിലയില്‍ സമനിലയിലായിരുന്നു. ഈ പരമ്പരയ്ക്ക് മുന്‍പ് മൂന്ന് പരിശീലന മത്സരങ്ങളാണ് പാക്കിസ്ഥാന്‍ കളിച്ചത്. ഓഗസ്ത് പതിനെട്ടാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരം. ആദ്യ രണ്ടു കളികളും തോറ്റ ഇന്ത്യയ്ക്ക് നിര്‍ണായകമാണിത്. മത്സരം സമനിലയിലെങ്കിലും ആക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ടീമിനെതിരായ വിമര്‍ശനങ്ങള്‍ കൂടുമെന്നുറപ്പാണ്.

Story first published: Thursday, August 16, 2018, 14:50 [IST]
Other articles published on Aug 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+