Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡാന്‍സ് തീയറ്ററില്‍ തല്ലുണ്ടാക്കി; 5 പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് പണികിട്ടും?

കറാച്ചി: കളത്തിന് പുറത്തെ മങ്ങിയ പ്രകടനങ്ങള്‍ക്ക് പുറമേ ഓഫ് ഫീല്‍ഡിലും പാകിസ്താന്‍ ക്രിക്കറ്റിന് പണി. ഏഷ്യാകപ്പിലും ലോകകപ്പിലും ഒന്നാം റൗണ്ടില്‍ പുറത്തായ പാകിസ്താന്റെ ചില ദേശീയ താരങ്ങള്‍ ഡാന്‍സ് തീയറ്ററില്‍ വെച്ച് തല്ലുണ്ടാക്കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 24 ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍, മുഹമ്മദ് നവാസ്, ബിലാവല്‍ ഭട്ടി, ഒവൈസ് സിയ, ഷാഹിദ് യൂസഫ് എന്നീ കളിക്കാരാണ് നാഷണല്‍ വണ്‍ ഡേ കപ്പ് മത്സരങ്ങള്‍ക്കിടെ തീയറ്ററില്‍ പോയി തല്ലുണ്ടാക്കിയത് എന്നാണ് അറിയുന്നത്. തീയറ്ററില്‍ വെച്ച് ഉമര്‍ അക്മലും മറ്റ് കളിക്കാരും ആളുകളുമായി കയര്‍ക്കുന്ന ദൃശ്യങ്ങള്‍ ടി വി ചാനലുകള്‍ പുറത്തുവിട്ടിരുന്നു. സഹതാരങ്ങള്‍ ചേര്‍ന്ന് ഉമര്‍ അക്മലിനെ കാറിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

umar-akmal

ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തികച്ചും രൂക്ഷമായ ഭാഷയിലാണ് ഉമര്‍ അക്മല്‍ പ്രതികരിച്ചത്. നിങ്ങള്‍ക്ക് എന്റെ കളിയെക്കുറിപ്പോ പ്രകടനത്തെക്കുറിച്ചോ വേണമെങ്കില്‍ എഴുതാം. എന്നാല്‍ എന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ ശ്രമിക്കരുത് എന്നാണ് താരം പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണ് എന്നും ഫൈസലാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അക്മല്‍ പറഞ്ഞു.

Story first published: Tuesday, April 26, 2016, 15:28 [IST]
Other articles published on Apr 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+