Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇന്ത്യക്കു പണിയാവുമോ? സച്ചിന്റെ ഉപദേശം തേടി പാക് യുവ താരം... സച്ചിനുമായി സാമ്യമേറെ!!

സച്ചിന്റെ ഉപദേശം തേടി പാക് യുവ താരം

കറാച്ചി: വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പാകിസ്താന്റെ പുതിയ ഹീറോയാവാമെന്ന ആത്മവിശ്വാസത്തിലാണ് ഓപ്പണര്‍ ആബിദ് അലി. കരിയറിലാദ്യമായാണ് ആബിദ് ലോകകപ്പ് ടീമിന്റെ ഭാഗമാവുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ ഉജ്ജ്വല പ്രകടനമാണ് താരത്തെ ലോകകപ്പ് ടീമിലെത്തിച്ചത്. കഴിഞ്ഞ മാസം ദുബായില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയുമായി ആബിദ് വരവറിയിച്ചിരുന്നു.

ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധകന്‍ കൂടിയാണ് ആബിദ്. ലോകകപ്പ് പടിവാതില്‍ക്കെ നില്‍ക്കവെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഉപദേശം തേടാന്‍ തയ്യാറെടുക്കുകയാണ് താരം. ഉപദേശം തേടി താന്‍ സമീപിച്ചാല്‍ സച്ചിന്‍ അതു നിരസിക്കില്ലെന്നാണ് പ്രതീക്ഷയെന്നും 31കാരനായ ആബിദ് പറഞ്ഞു.

സച്ചിനെ കാണാനാവുമെന്ന് പ്രതീക്ഷ

സച്ചിനെ കാണാനാവുമെന്ന് പ്രതീക്ഷ

ഒരു നാള്‍ സച്ചിനെ നേരിട്ടു കാണാന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നു ആബിദ് വ്യക്തമാക്കി. നേരില്‍ കണ്ടാല്‍ സച്ചിനെ ആശ്ലേഷിക്കണമെന്നാണ് ആഗ്രഹം. യുവതാരങ്ങള്‍ ഇതിഹാസങ്ങളെ നേരിട്ടു കാണാറുള്ളതുപോലെ, നേരില്‍ കാണാനുള്ള തന്റെ ആഗ്രഹം സച്ചിന്‍ നിരസിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ആബിദ് പറഞ്ഞു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട് എന്തു തന്നെ അറിയാനുണ്ടെങ്കിലും പോസിറ്റീവായ മറുപടി തന്നെ സച്ചിനില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതികമായി മാത്രമല്ല മാനസികുമായും സച്ചിനില്‍ നിന്നും പലതും പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം തന്നെ കൂടുതല്‍ മികച്ച താരമാക്കി മാറ്റുമെന്നും ആബിദ് കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിലെ ഏറ്റവും നല്ല ദിവസം

ജീവിതത്തിലെ ഏറ്റവും നല്ല ദിവസം

സച്ചിനെ നേരില്‍ കാണുന്ന ദിവസമായിരിക്കും ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനമെന്ന് ആബിദ് വ്യക്തമാക്കി. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍. വെസ്റ്റ് ഇന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സും ഇതിഹാസ ബാറ്റ്‌സ്മാനാണ്. ഇവരെപ്പോലുള്ള ഇതിഹാസങ്ങളെ നേരില്‍ കണ്ട് ഉപദേശം തേടുകയാണ് ലക്ഷ്യമെന്നും ആബിദ് പറയുന്നു.
കരിയറിന്റെ തുടക്കം മുതല്‍ സച്ചിന്റെ ശൈലിയാണ് പിന്തുടരാന്‍ ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ട ശേഷം അതുപോലെ കളിക്കാനായിരുന്നു ആഗ്രഹമെന്നും പാക് താരം വ്യക്തമാക്കി.

സച്ചിനുമായി സാമ്യം

സച്ചിനുമായി സാമ്യം

സച്ചിനും ആബിദും തമ്മില്‍ ചില സാമ്യതകളുണ്ട്. സച്ചിന്റെ അതേ ഉയരം തന്നെയുള്ള പാക് താരത്തിന്റെ ബാറ്റിങ് ശൈലിയും മാസ്റ്റര്‍ ബ്ലാസ്റ്ററെപ്പോലെയാണ്. എങ്കിലും സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ക്ക് അരികില്‍പ്പോലുമെത്താന്‍ ആബിദിന് ഏറെ ദൂരം പോവാനുണ്ട്.
പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരങ്ങളായ ഇന്‍സമാമുള്‍ ഹഖ്, മുഹമ്മദ് യൂസുഫ് എന്നിവരെയും സച്ചിനുമായാണ് ആബിദ് താരതമ്യം ചെയ്യുന്നത്. സച്ചിനെപ്പോലെ തന്നെ കേമന്‍മാരാണ് ഇരുവരുമെന്ന് പാക് താരം ചൂണ്ടിക്കാട്ടി.

Story first published: Monday, April 22, 2019, 11:20 [IST]
Other articles published on Apr 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+