വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ സൂപ്പര്‍ താരം മുഹമ്മദ് ഹഫീസ് വിരമിക്കല്‍ പ്രഖ്യാപിച്ചു, തീരുമാനം 41ാം വയസില്‍

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ താരം മുഹമ്മദ് ഹഫീസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 41ാം വയസിലാണ് ഓള്‍റൗണ്ടറായ ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലടക്കം കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യാന്‍ ഹഫീസിനായിരുന്നു. 2018ല്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന് പുറത്തായിരുന്നെങ്കിലും പരിമിത ഓവറില്‍ സജീവമായിരുന്നു. പാകിസ്താന്‍ ടീമിന്റെ നായകനെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് ഹഫീസ്.

IND vs SA: കോലിയില്ലാതെ എന്ത് ആഘോഷം? സങ്കല്‍പ്പിക്കാനാവുന്നില്ല- അഭാവത്തെക്കുറിച്ച് ഫാന്‍സ്IND vs SA: കോലിയില്ലാതെ എന്ത് ആഘോഷം? സങ്കല്‍പ്പിക്കാനാവുന്നില്ല- അഭാവത്തെക്കുറിച്ച് ഫാന്‍സ്

1

55 ടെസ്റ്റില്‍ നിന്ന് 37.65 ശരാശരിയില്‍ 3652 റണ്‍സും 53 വിക്കറ്റും 218 ഏകദിനത്തില്‍ നിന്ന് 32.91 ശരാശരിയില്‍ 6614 റണ്‍സും 139 വിക്കറ്റും 119 ടി20യില്‍ നിന്ന് 26.46 ശരാശരിയില്‍ 2514 റണ്‍സും 61 വിക്കറ്റുമാണ് ഹഫീസ് നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 10 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ 11 സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. പാക് താരങ്ങള്‍ക്ക് വിലക്കുവരുന്നതിന് മുമ്പ് എട്ട് മത്സരം കളിച്ച ഹഫീസ് 64 റണ്‍സും രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്.

Also Read: IND vs SA:'ധോണിയെ വിടാതെ റിഷഭ്', കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം, എലൈറ്റ് ക്ലബ്ബിലേക്ക്

2

പാകിസ്താന്‍ സൂപ്പര്‍ ലീഗ്,കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളിലെല്ലാം ഹഫീസ് സജീവമായിരുന്നു. പ്രായം പ്രകടനത്തെ ബാധിച്ചുതുടങ്ങിയപ്പോള്‍ത്തന്നെ വിരമിക്കലെന്ന ഉചിത തീരുമാനത്തിലേക്ക് ഹഫീസ് എത്തുകയായിരുന്നു. 'പൂര്‍ണ്ണ സംതൃപ്തിയോടെയും അഭിമാനത്തോടെയും ഞാനിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാന്‍ പോവുകയാണ്. തുടക്കത്തില്‍ ഞാന്‍ ചിന്തിച്ചിരുന്നതിനെക്കാളേറെ ഇപ്പോള്‍ സ്വന്തമാക്കാനായി.

Also Read: IND vs SA: ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമായി, ബാവുമ നയിക്കും, ജാന്‍സെന്‍ പുതുമുഖം

3

എന്റെ എല്ലാ സഹ കളിക്കാരോടും നായകന്മാരോടും സപ്പോര്‍ട്ടിങ് സ്റ്റാഫുകളോടും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും കരിയറില്‍ സഹായിച്ച എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പാകിസ്താനെ പ്രതിനിധീകരിച്ച് ലോകത്തിന്റെ മുന്നിലേക്ക് എത്തിയതിന് പിന്നില്‍ എന്റെ കുടുംബത്തിന്റെ ത്യാഗമുണ്ട്. ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങള്‍ക്കെതിരേയും ടീമുകള്‍ക്കെതിരേയും കളിക്കാനായെന്നതിലും മികച്ച പ്രകടനം നടത്താനായെന്നതിലും അഭിമാനമുണ്ട്'-ഹഫീസ് പറഞ്ഞു.

Also Read: 'ശിഖര്‍ ധവാന് ടെസ്റ്റില്‍ അല്‍പ്പം കൂടി അവസരം നല്‍കാമായിരുന്നു'; ആകാശ് ചോപ്ര

4

പിസിബി തലവന്‍ റമീസ് രാജ ഹഫീസിന്റെ കരിയറിനെയും അദ്ദേഹം നടത്തിയ പ്രകടനങ്ങളെയും പ്രശംസിച്ചു. 'എല്ലാവരുടെ ഹൃദയത്തിലേറ്റിയ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഹഫീസ്. അവന്റെ കരിയറില്‍ മൂന്ന് ഫോര്‍മാറ്റിനെയും ബുദ്ധിപരമായി ഉപയോഗിക്കാനായി. ഏത് ഫോര്‍മാറ്റിനനുസരിച്ചും ശൈലി മാറ്റാന്‍ മികവുള്ളവനാണ്'-റമീസ് രാജ പറഞ്ഞു.

Also Read: ഇനിയും മുന്നോട്ട് പോകില്ല, 2022ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുള്ള അഞ്ച് പേരിതാ

5

ഹഫീസിന്റെ സേവനം മറ്റൊരു തലത്തില്‍ ഇനിയും പാകിസ്താന്‍ ടീമിനൊപ്പം പ്രതീക്ഷിക്കാം. അടുത്ത രണ്ട് ലോകകപ്പുകള്‍ മുന്നില്‍ക്കണ്ട് ടീമുകള്‍ തയ്യാറെടുപ്പിലാണ്. 2022 ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. 2023ലാണ് ഏകദിന ലോകകപ്പ്. നിലവില്‍ 41 വയസായ ഹഫീസിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ക്ക് വഴിമാറാനുള്ള നല്ല സമയം തന്നെയാണിത്.

Also Read: ഓള്‍ടൈം ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍, കോലിയും ദ്രാവിഡുമില്ല, ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍

6

പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹഫീസ്. ചിരവൈരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡ് ഹഫീസിനുണ്ട്. ആദ്യ ഓവറുകളില്‍ത്തന്നെ സ്പിന്നുമായി വന്ന് പ്രയാസപ്പെടുത്തുന്ന പാക് താരങ്ങളിലൊരാളായിരുന്നു ഹഫീസ്. അഭിമാനിക്കാവുന്ന നേട്ടങ്ങളുമായിത്തന്നെയാണ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നത്.

Also Read: IND vs SA: ജോഹന്നാസ്ബര്‍ഗില്‍ കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്, വേണ്ടത് വെറും ഏഴ് റണ്‍സ്

7

ഹഫീസ് വിരമിച്ചതിനാല്‍ത്തന്നെ വൈകാതെ ഷുഹൈബ് മാലിക്കും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. മുന്‍ പാക് നായകനും സ്പിന്‍ ഓള്‍റൗണ്ടറുമാണ് മാലിക്ക്. 39കാരനായ മാലിക്ക് പാകിസ്താന്റെ പരിമിത ഓവര്‍ ടീമുകളില്‍ ഇപ്പോഴും സജീവമാണ്. അവസാന ടി20 ലോകകപ്പിലും കളിച്ച താരത്തെ ഈ വര്‍ഷത്തെ ടി20 ലോകകപ്പിലേക്ക് പാകിസ്താന്‍ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഫൈനലിലെത്തിയപ്പോള്‍ നായകസ്ഥാനത്ത് മാലിക്കായിരുന്നു. മികച്ച യുവതാരങ്ങള്‍ പാക് ടീമിന് പുറത്തുള്ളതിനാല്‍ മാലിക്കിന് വലിയ അവസരങ്ങള്‍ ഇനിയും ലഭിച്ചേക്കില്ല.

Story first published: Monday, January 3, 2022, 16:12 [IST]
Other articles published on Jan 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X