വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തുചുരണ്ടലില്‍ കുടുങ്ങി; പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന് കനത്ത ശിക്ഷ

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അഹമ്മദ് ഷഹ്‌സാദിന് പന്ത് ചുരണ്ടലിനെ തുടര്‍ന്ന് പിഴ ശിക്ഷ. പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരമായ ഖ്വയ്ദ് ഇ അസം ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. സെന്‍ട്രല്‍ പഞ്ചാബിനുവേണ്ടി കളിക്കുകയായിരുന്ന ഷഹ്‌സാദ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഷഹ്‌സാദ് മത്സര ഫീയുടെ 50 ശതമാനം പിഴ നല്‍കണം.

ഷഹ്‌സാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. സിന്ധ് ഇന്നിങ്‌സിന്റെ 17-ാം ഓവറിലായിരുന്നു സംഭവം. പന്ത് പരിശോധിക്കുന്നതിനിടെ അമ്പയര്‍മാര്‍ പന്തില്‍ കൃത്രിമം കാട്ടിയതായി വ്യക്തമാവുകയായിരുന്നു. മത്സരശേഷം അമ്പയര്‍മാര്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് താരത്തിനെതിരെ അച്ചടക്ക നടപടിയെടുത്തത്.

ahmed-shehzad

ആരാധകരുടെ കൂവലില്‍ കുപിതനായ ഷാക്ക ആഴ്‌സണല്‍ ടീമില്‍ നിന്നും പുറത്ത്ആരാധകരുടെ കൂവലില്‍ കുപിതനായ ഷാക്ക ആഴ്‌സണല്‍ ടീമില്‍ നിന്നും പുറത്ത്

ആരാണ് പന്ത് ചുരണ്ടിയതെന്ന് വ്യക്തമല്ല. ടീം ക്യാപ്റ്റനെന്ന നിലയിലാണ് ഷഹ്‌സാദിന് ശിക്ഷ വിധിച്ചത്. അതേസമയം, താന്‍ അത്തരൊരു കാര്യം ചെയ്തിട്ടില്ലെന്ന് ഷഹ്‌സാദ് വ്യക്തമാക്കി. പന്തിന് പഴക്കമുണ്ടാക്കാന്‍ സ്വാഭാവികമായി ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് കളിക്കാര്‍ ചെയ്തിട്ടുള്ളത്. താന്‍ പന്ത് ചുരണ്ടല്‍ പോലൊരു കാര്യം ഇന്നേവരെ ചെയ്തിട്ടില്ല. കളിക്കാരെ അതിനായി അനുവദിക്കുകയുമില്ല. യുവ കളിക്കാര്‍ക്ക് പ്രചോദനമാകേണ്ടവരാണ് തങ്ങളെന്നും ഷഹ്‌സാദ് വ്യക്തമാക്കി.

Story first published: Saturday, November 2, 2019, 14:47 [IST]
Other articles published on Nov 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X