Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ ഇന്ത്യന്‍ ആധിപത്യം തകര്‍ക്കാന്‍ പാകിസ്താന്‍... 'ദ്രാവിഡ് ഫോര്‍മുല' കോപ്പിയടിക്കും!!

കറാച്ചി: ഇന്ത്യ വീണ്ടും ലോക ക്രിക്കറ്റിലെ വന്‍ ശക്തികളായി മാറിയതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പാകിസ്താനും ശക്തമായ തിരിച്ചുവരവിന് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്.

ടെസ്റ്റില്‍ ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ ഏകദിനം, ട്വന്റി20 എന്നിവയില്‍ രണ്ടാംസ്ഥാനത്തുമുണ്ട്. പാകിസ്താനാവട്ടെ ടി20യിലെ ഒന്നാം റാങ്ക് മാത്രമാണ് അഭിമാനിക്കാനുള്ളത്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതെ പതറുകയാണ് പാക് ടീം.

ദ്രാവിഡ് ഫോര്‍മുല

ദ്രാവിഡ് ഫോര്‍മുല

അണ്ടര്‍ 19 ടീമിന്റെ പരിശീലകനായി മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ വരവാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചത്. മികച്ച യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വന്ന് സീനിയര്‍ ടീമിന് നല്‍കിക്കൊണ്ടിരിക്കുന്നത് ദ്രാവിഡാണ്. ഇന്ത്യയുടെ ഈ ദ്രാവിഡ് ഫോര്‍മുല കോപ്പിയടിക്കാനാണ് പാകിസ്താന്‍ ഒരുങ്ങുന്നത്.
വിരമിച്ച ഏതെങ്കിലുമൊരു മുന്‍ താരത്തെ ജൂനിയര്‍ ടീമിന്റെ കോച്ചായി കൊണ്ടുവന്ന് ജൂനിയര്‍ തലത്തില്‍ തന്നെ ശക്തമായ നിരയെ വാര്‍ത്തിക്കൊണ്ടുവരികയാണ് പാകിസ്താന്റെ ലക്ഷ്യം.

യൂനുസ് ഖാന് സാധ്യത

യൂനുസ് ഖാന് സാധ്യത

മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ യൂനുസ് ഖാന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കു പാകിസ്താന്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച യൂനുസ് പല റെക്കോര്‍ഡുകള്‍ക്കും അവകാശി കൂടിയാണ്. ടെസ്റ്റില്‍ പാകിസ്താന് വേണ്ടി ഏറ്റവുമധികം റണ്‍സ്, വേഗത്തില്‍ 10,000 റണ്‍സ് എന്നീ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലാണ്.
മാത്രമല്ല പാക് ക്രിക്കറ്റ് ബോര്‍ഡ് തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാല്‍ ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് യൂനുസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയയും പിന്തുടരുന്നു

ഓസ്‌ട്രേലിയയും പിന്തുടരുന്നു

നിലവില്‍ ഇന്ത്യയുടെ അതേ രീതി പിന്തുടരുന്ന ടീമാണ് നിലവിലെ ലോകചാംപ്യന്‍മരായ ഓസ്‌ട്രേലിയ. നിലവില്‍ മുന്‍ സൂപ്പര്‍ താരങ്ങളായ റോഡ്‌നി മാര്‍ഷ്, അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിങ് എന്നിവര്‍ ചേര്‍ന്നാണ് ജൂനിയര്‍ താരങ്ങളെയും ടീമിനെയും തിരഞ്ഞെടുക്കുന്നത്. മികച്ച റിസല്‍റ്റുണ്ടാക്കാന്‍ ഇന്ത്യക്കും പാകിസ്താനും കഴിഞ്ഞെന്നും ഇതാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്നും പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി പറഞ്ഞു.

 ദ്രാവിഡ സംഘം

ദ്രാവിഡ സംഘം

ദ്രാവിഡ് ജൂനിയര്‍ ടീം കോച്ചായ ശേഷം ഇന്ത്യന്‍ അണ്ടര്‍ 19 ടീം വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്കു കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയത് ദ്രാവിഡിന്റെ കരിയറിലെ പൊന്‍തൂവലാണ്. ഇത് കൂടാതെ നാട്ടിലും വിദേശത്തുമെല്ലാം ടീമിന് വലിയ വിജയങ്ങള്‍ നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ജൂനിയര്‍ ടീമിനൊപ്പം ഇന്ത്യന്‍ എ ടീമിനെയും പരിശീലിപ്പിക്കുന്നത് ദ്രാവിഡാണ്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും മികച്ച കളിക്കാരെ കണ്ടെത്തി ടീമിനെ വാര്‍ത്തെടുക്കുകയെന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.

Story first published: Wednesday, February 13, 2019, 15:19 [IST]
Other articles published on Feb 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+