Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഫാസ്റ്റ് ബൗളറുടെ ആത്മഹത്യാശ്രമം.. ഞെട്ടിത്തരിച്ച് പാകിസ്താന്‍ ആരാധകര്‍!!

ലാഹോർ: ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ ഗ്രൗണ്ടിൽ ഫാസ്റ്റ് ബൗളറുടെ ആത്മഹത്യാശ്രമം. പാകിസ്താനിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ലാഹോറിൽ ഒരു ഫസ്റ്റ് ക്ലാസ് മത്സരം നടന്നുകൊണ്ടിരിക്കേയാണ് താരം പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. വലം കൈയന്‍ ഫാസ്റ്റ് ബൗളറായ ഗുലാം ഹൈദര്‍ അബ്ബാസാണ് ഗ്രൗണ്ടില്‍ ആത്മഹത്യാശ്രമം നടത്തിയത്.

cricket

ടീമില്‍ ഇടംകിട്ടുന്നതിനായി സെലക്ടർമാർ തന്നോട് പണം ആവശ്യപ്പെട്ടു എന്നാണ് ഗുലാം ഹൈദര്‍ അബ്ബാസ് ആരോപിക്കുന്നത്. വലംകൈയന് ഫാസ്റ്റ് ബൗളറാണ് അബ്ബാസ്. ലാഹോർ അസോസിയേഷനിലെ ഈസ്റ്റ് സോൺ കളിക്കാരനാണ് അബ്ബാസ്. ലാഹോർ ടീമിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം എന്നതാണ് അബ്ബാസിന്റെ ആഗ്രഹം. എന്നാൽ ടീമിൽ ഇടം തരാം എന്ന സെലക്ടര്‍മാരുടെ വാക്കുകൾ കേട്ട് താൻ മടുത്തു എന്നാണ് യുവതാരം പറയുന്നത്.

തന്റെ പരാതി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെവിക്കൊണ്ടില്ലെങ്കിൽ ഗദ്ദാഫി സ്റ്റേഡിയത്തിന്റെ കവാടത്തിൽ താൻ ആത്മഹത്യ ചെയ്യും എന്നാണ് അബ്ബാസ് ഭീഷണി മുഴക്കുന്നത്. താന്‍ എങ്ങാനും ആത്മഹത്യ ചെയ്യുകയാണെങ്കിൽ ലാഹോർ ക്രിക്കറ്റ് ക്ലബ് സെലക്ടര്‍മാരും ഈസ്റ്റ് സോൺ അധികൃതരുമായിരിക്കും ഉത്തരവാദികൾ എന്നാണ് അബ്ബാസ് പറയുന്നത്. കാരണം അവർ മെറിറ്റ് നോക്കിയല്ല കളിക്കാരെ തിരഞ്ഞെടുക്കുന്നത്. അവർ സെലക്ഷന് പണം ആവശ്യപ്പെടുന്നു.

Story first published: Sunday, October 1, 2017, 15:24 [IST]
Other articles published on Oct 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+