For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: സൂപ്പര്‍ ഷഹീന്‍... റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു, ഒന്നും രണ്ടുമല്ല, 3 റെക്കോര്‍ഡുകള്‍!!

ബംഗ്ലാദേശിനെതിരേ താരം ആറു വിക്കറ്റുകളാണ് കൊയ്തത്

By Manu

ലണ്ടന്‍: ലോകകപ്പില്‍ വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടിട്ടും ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായതിന്റെ നിരാശയിലാണണ് പാകിസ്താന്‍. 94 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് പാക് പട നേടിയത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പാകിസ്താനെ മറികടന്ന് ന്യൂസിലാന്‍ഡ് സെമിയില്‍ കടക്കുകയായിരുന്നു.

സെമിയിലെത്താതെ പുറത്തായെങ്കിലും യുവ പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ റെക്കോര്‍ഡ് പ്രകടനം പാകിസ്താന് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്. കളിയില്‍ 9.1 ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പേസര്‍ ആറു വിക്കറ്റുകള്‍ കൊയ്തിരുന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഒന്നിലേറെ റെക്കോര്‍ഡുകളാണ് 19 കാരനായ താരത്തിനു മുന്നില്‍ വഴി മാറിയത്. ഇവ ഏതൊക്കെയെന്നു നോക്കാം.

ലോര്‍ഡ്‌സിലെ പുതിയ രാജാവ്

ലോര്‍ഡ്‌സിലെ പുതിയ രാജാവ്

ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ഏകദിനത്തിലെ പുതിയ രാജാവായി മാറിയിക്കുകയാണ് ഷഹീന്‍. ഇവിടെ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് താരം ഈ മല്‍സരത്തില്‍ കുറിച്ചത്.
ഈ വര്‍ഷം ജൂണില്‍ ന്യൂസിലാന്‍ഡിനെതിരേ നടനന്ന ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ സ്ഥാപിച്ച റെക്കോര്‍ഡ് തിരുത്തപ്പെടുകയായിരുന്നു. സ്റ്റാര്‍ക്ക് അന്ന് 9.4 ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് നേടിയത്. ലോര്‍ഡ്‌സില്‍ ആറു വിക്കറ്റ് നേട്ടത്തിന് അവകാശിയായ ആദ്യ ബൗളര്‍ കൂടിയായി ഷഹീന്‍ മാറുകയും ചെയ്തു. ഇതു മാത്രമല്ല ലോര്‍ഡ്‌സില്‍ അഞ്ചോ അതിലധികമോ വിക്കറ്റുകളെടുത്ത പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനും അദ്ദേഹം അര്‍ഹനായി.

സീനിയര്‍ അഫ്രീഡിയെ കടത്തിവെട്ടി

സീനിയര്‍ അഫ്രീഡിയെ കടത്തിവെട്ടി

ലോകകപ്പില്‍ ഒരു പാകിസ്താന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഷഹീനിന്റേത്. മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.
2011ലെ ലോകകപ്പില്‍ അഫ്രീഡി എട്ടോവറില്‍ 16 റണ്‍സിന് അഞ്ചു വിക്കറ്റ് കൊയ്തിരുന്നു. ഇതാണ് ജൂനിയര്‍ അഫ്രീഡി ലോര്‍ഡ്‌സില്‍ തിരുത്തിയെഴുതിയത്.

പ്രായം കുറഞ്ഞ വിക്കറ്റ് വേട്ടക്കാരന്‍

പ്രായം കുറഞ്ഞ വിക്കറ്റ് വേട്ടക്കാരന്‍

ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത പ്രായം കുറഞ്ഞ ബൗളറെന്ന മറ്റൊരു റെക്കോര്‍ഡും കൂടി ഷഹീന്‍ തന്റെ പേരിലേക്കു മാറ്റി. ഈ ലോകകപ്പില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് പേസര്‍ കൊയ്തത്.
പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ പേരിലായിരുന്നു നേരത്തേ ഈ റെക്കോര്‍ഡ്. 1999ലെ ലോകകപ്പില്‍ റസാഖ് ഒമ്പത് കളികളില്‍ നിന്നും 13 വിക്കറ്റുളാണ് നേടിയത്.

Story first published: Saturday, July 6, 2019, 10:46 [IST]
Other articles published on Jul 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+