പുതിയ അഫ്രീഡിയും മോശക്കാരനല്ല... കന്നി ലോകകപ്പില്‍ നേട്ടം, തകര്‍ന്നത് 99ലെ റെക്കോര്‍ഡ്
ലീഡ്‌സ്: പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ അഫ്രീഡിയായ ഷഹീന്‍ അഫ്രീഡി തന്റെ മുന്‍ഗാമിയായ ഷാഹിദ് അഫ്രീഡിയുടെ പേര് മോശമാക്കിയില്ല. പാകിസ്താന്റെ പുതിയ പേസ് കണ്ടു പിടുത്തമായ ഷഹീന്‍ കരിയറിലെ ആദ്യ ലോകകപ്പില്‍ തന്നെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ പാക് ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് താരം. ഇപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ 19 കാരന്‍. അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ കളിയിലാണ് ഷഹീന്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ തന്റെ പേരും എഴുതിച്ചേര്‍ത്തത്.

പ്രായം കുറഞ്ഞ താരം
ലോകകപ്പില്‍ നാലു വിക്കറ്റ് നേട്ടം കൊയ്ത ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനാണ് ഷഹീന്‍ അവകാശിയായത്. അഫ്ഗാനെതിരേയുള്ള മല്‍സരത്തില്‍ 4.7 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 10 ഓവറില്‍ 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം നാലു വിക്കറ്റ് കൊയ്തിരുന്നു.
19 വയസ്സും 84 ദിവസവുമാണണ് ഷഹീന്റെ പ്രായം. ഇതോടെ 1999ലെ ലോകകപ്പില്‍ 20 വയസ്സും 140 ദിവസവും പ്രായമുള്ളപ്പോള്‍ നാലു വിക്കറ്റെടുത്ത ഇംഗ്ലണ്ട് താരം ജോണ്‍ ബാലിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ഗംഭീര പ്രകടനം
അഫ്ഗാനിസ്താനെതിരേയുള്ള നിര്‍ണായക മല്‍സരത്തില്‍ പാക് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് ഷഹീനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ ഒമ്പത് വിക്കറ്റിന് 227 റണ്‍സിലൊതുക്കിയത് താരത്തിന്റെ മിന്നുന്ന പ്രകടനമായിരുന്നു.
അഫ്ഗാന്‍ നായകന്‍ ഗുല്‍ബദീന്‍ നയ്ബിനെ പുറത്താക്കിയാണ് ഷഹീന്‍ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീട് ഹഷ്മത്തുള്ള ഷാഹിദി, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍ എന്നിവരെക്കൂടി പുറത്താക്കി ഷഹീന്‍ നാലു വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുകയായിരുന്നു.

10 വിക്കറ്റുകള്‍
മികച്ച പ്രകടനമാണ് പാക് ടീമിനു വേണ്ടി ഷഹീന്‍ ലോകകപ്പില്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നായി 10 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിക്കഴിഞ്ഞു. മുഹമ്മദ് ആമിറിനെ പിന്തള്ളി പാക് ടീമിന്റെ സ്‌ട്രൈക്ക് ബൗളറായി ഷഹീന്‍ മാറിക്കൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളിലും ഷഹീനിന്റെ പന്തുകള്‍ തീതുപ്പിയാല്‍ പാക് ടീമിനെ തടയുക എതിര്‍ ടീമുകള്‍ക്കു കൂടുതല്‍ വെല്ലുവിളിയായി തീരുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications