Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഹാട്രിക്; പുതിയൊരു ലോക റെക്കോര്‍ഡുമായി പാക് കൗമാരതാരം

കറാച്ചി: പേസര്‍മാര്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് പാക്കിസ്ഥാന്‍. ലോക ക്രിക്കറ്റിലെ എണ്ണംപറഞ്ഞ പേസ് ബൗളര്‍മാര്‍ പിറന്ന പാക്കിസ്ഥാനില്‍ നിന്നും ഒരു കൗമാരതാരംകൂടി ലോക ശ്രദ്ധയിലേക്ക് വരികയാണ്. പത്തൊമ്പതുവയസുകാരനായ മുഹമ്മദ് ഹസ്നൈന്‍ ആണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിലൂടെ വരവറിയിച്ചത്. ഹാട്രിക് നേടിയ ഹസ്‌നൈന്‍ ഒരു ലോക റെക്കോര്‍ഡ് തന്റെ പേരിലെഴുതിച്ചേര്‍ത്തു.

ട്വന്റി-20 ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇനി ഹസ്നൈന്റെ പേരിലാണ്. ഭാനുര രാജപക്സെ (32), ദസുന്‍ ഷനാക (17), ശെഹാന്‍ ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ താരം അഫ്ഗാനിസ്താന്റെ റാഷിദ് ഖാനെ മറികടന്നു. ഹാട്രിക് നേടുമ്പോള്‍ ഇരുപത് വയസായിരുന്നു റാഷിദിന്. കുട്ടിക്രിക്കറ്റില്‍ പാക്കിസ്ഥാനുവേണ്ടി ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ഹസ്‌നൈന്‍. ഫഹീം അഷ്‌റഫ് ആണ് നേരത്തെ ഈ നേട്ടത്തിലെത്തിയ മറ്റൊരു താരം.

mohammadhasnain

അതേസമയം, തന്റെ രണ്ടാം അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തില്‍ തന്നെ ഹാട്രിക് നേട്ടത്തിലെത്തിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ താരത്തിന്റെ നേട്ടത്തിന് കഴിഞ്ഞില്ല. 64 റണ്‍സിനാണ് ലങ്കയുടെ യുവനിര പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ശ്രീലങ്ക 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 101 റണ്‍സിന് എല്ലാവരും പുറത്തായി. ഭീകരാക്രമണത്തിനുശേഷം ശ്രീലങ്ക പാക്കിസ്ഥാനില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്.

Story first published: Sunday, October 6, 2019, 17:12 [IST]
Other articles published on Oct 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+