Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരമേത്? പാക് പേസര്‍ വഹാബ് റിയാസ് വെളിപ്പെടുത്തുന്നു

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മികച്ച പേസര്‍മാരിലൊരാളാണ് വഹാബ് റിയാസ്. 35 കാരനായ താരം 27 ടെസ്റ്റില്‍ നിന്ന് 83 വിക്കറ്റും 91 ഏകദിനത്തില്‍ നിന്ന് 120 വിക്കറ്റും 36 ടി20യില്‍ നിന്ന് 34 വിക്കറ്റും പാകിസ്താനുവേണ്ടി വീഴ്ത്തിയിട്ടുണ്ട്. ലോകകപ്പുകളിലടക്കം പാകിസ്താനുവേണ്ടി തിളങ്ങിയിട്ടുള്ള താരം നിലവില്‍ ടീമിന്റെ ഭാഗമാകുന്ന താരങ്ങളിലൊരാള്‍ കൂടിയാണ്. ഇപ്പോഴിതാ പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാക് പേസര്‍ വഹാബ് റിയാസ്.

ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുകയും ചെയ്യുന്ന എബി ഡിവില്ലിയേഴ്‌സിനെയാണ് പന്തെറിയാന്‍ ഏറ്റവും പ്രയാസമുള്ള ബാറ്റ്‌സ്മാനായി വഹാബ് റിയാസ് തിരഞ്ഞെടുത്തത്. വിരമിക്കല്‍ പ്രഖ്യാപിച്ച എബിഡി ടി20 ലോകകപ്പില്‍ കളിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

wahabriaz

ഏറ്റവും നന്നായി യോര്‍ക്കര്‍ എറിയുന്ന പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയോ മുഹമ്മദ് അമീറോ എന്ന ചോദ്യത്തിന് ഞാനാണെന്നാണ് വഹാബ് ഉത്തരം നല്‍കിയത്. ഷോര്‍ട്ട് ബോളിലും യോര്‍ക്കറുകളിലും കൃത്യതയുള്ള താരമാണ് അദ്ദേഹം. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരേ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ വഹാബിനായിരുന്നു. അന്ന് ഉജ്ജ്വല ഫോമില്‍ കളിച്ചിരുന്ന യുവരാജ് സിങ്ങിനെ തകര്‍പ്പന്‍ യോര്‍ക്കറിലൂടെയാണ് വഹാബ് പുറത്താക്കിയത്. 2015ല്‍ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണെതിരായ വഹാബിന്റെ ബൗളിങ്ങും ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഫോണ്‍ വിളിച്ചാല്‍ ആരുടെ ഫോണാവും എടുക്കുകയെന്ന ചോദ്യത്തിന് കോലിയെന്നാണ് വഹാബ് ഉത്തരം നല്‍കിയത്. നേര്‍ക്കുനേര്‍ എത്തിയ മിക്ക സമയത്തും കോലിയുടെ ബാറ്റിങ് പ്രഹരം നന്നായി അറിഞ്ഞ താരമാണ് വഹാബ്. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയുന്നതിനോടൊപ്പം പന്തില്‍ വ്യതിയാനം വരുത്താനും താരം മിടുക്കനാണ്.

ക്രിക്കറ്റിലെ റോള്‍ മോഡല്‍ ആരെന്ന ചോദ്യത്തിന് മുന്‍ പാക് നായകനും ഇതിഹാസ പേസറുമായ വസിം അക്രമെന്നാണ് വഹാബ് റിയാസ് പറഞ്ഞത്. ഇന്‍സ്വിങ്ങറുകള്‍ക്കൊണ്ട് ബാറ്റ്‌സ്മാനെ വളരെ ബുദ്ധിമുട്ടിച്ചിരുന്ന പേസറായിരുന്നു അക്രം. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ ബിസിനസ് മാനായി താന്‍ മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കുന്നതിന് മുമ്പ് ലോകകപ്പ് നേടുന്ന പാകിസ്താന്‍ ടീമിന്റെ ഭാഗമാവുകയാണ് വലിയ ആഗ്രഹമെന്നും റിയാസ് വെളിപ്പെടുത്തി.

Story first published: Saturday, May 22, 2021, 14:02 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+