വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 Player of the year: റിസ്വാന്‍ തന്നെ സൂപ്പര്‍ ഹീറോ, പുരസ്‌കാരം പാക് ഓപ്പണര്‍ക്ക്

കഴിഞ്ഞ ഏറ്റവുമധികം റണ്ണെടുത്തത് റിസ്വാനാണ്

അന്താരാഷ്ട്ര ടി20യില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം പാകിസ്താന്റെ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്. കുട്ടി ക്രിക്കറ്റില്‍ അവിശ്വസനീയ പ്രകടനമായിരുന്നു 2021ല്‍ പാക് ജഴ്‌സിയില്‍ താരം കാഴ്ചവച്ചത്. ഇതു തന്നെയാണ് ഐസിസിയുടെ പരമോന്നത പുരസ്‌കാത്തിനു റിസ്വാനെ അര്‍ഹനാക്കിയിരുന്നത്. 29 മല്‍സരങ്ങളില്‍ നിന്നും 73.66 ശരാശരിയില്‍ ഒരു സെഞ്ച്വറിയടക്ക്ം 1326 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. കൂടാതെ വിക്കറ്റിനു പിന്നില്‍ 24 സ്റ്റംപിങുകളും റിസ്വാന്‍ നടത്തി.

1

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ പാകിസ്താനെ സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ജേതാക്കളായി സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് മുഹമ്മദ് റിസ്വാന്‍. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം. 281 റണ്‍സാണ് റിസ്വാന്‍ നേടിയത്. ടീമംഗവും പാകിസ്താന്‍ നായകനുമായ ബാബര്‍ ആസം (303), ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (289) എന്നിവരായിരുന്നു ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

2

2021ന്റെ തുടക്കത്തില്‍ ലാഹോറില്‍ വച്ച് സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് റിസ്വാന്‍ കരിയറിലെ കന്നി ടി20 സെഞ്ച്വറി നേടിയത്. പക്ഷെ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇന്ത്യക്കെതിരേ ടി20 ലോകകപ്പില്‍ പുറത്താവാതെ നേടിയ 79 റണ്‍സാണ്. റണ്‍ചേസില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യം വളരെ അനായാസം മറികടക്കാന്‍ പാകിസ്താനെ ഇതു സഹായിക്കുകയും ചെയ്തു. 55 ബോളില്‍ ആറു ബണ്ടറികളും മൂന്നു സിക്‌സറും റിസ്വാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

3

ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലും റിസ്വാന്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. 52 ബോളില്‍ 129നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 67 റണ്‍സ് അന്നു അദ്ദേഹം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ നാലു വിക്കറ്റിനു 176 റണ്‍സെന്ന മികച്ച ടോട്ടലും ഇതു സമ്മാനിച്ചിരുന്നു. പക്ഷെ ഓസീസ് ഈ സ്‌കോര്‍ ചേസ് ചെയ്ത് ഫൈനലിലേക്കു മുന്നേറുകയും പിന്നീട് ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ലോക ചാംപ്യന്‍മാരാവുകയും ചെയ്തു.

4

ഐസിസിയുടെ പുരസ്‌കാരം ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കുമാണ് താന്‍ സമര്‍പ്പിക്കുന്നതെന്നു മുഹമ്മദ് റിസ്വാന്‍ പ്രതികരിച്ചു. എന്നെ സംബന്ധിച്ചു ടി20യില്‍ അസാധാരണമായ വര്‍ഷം തന്നെയായിരുന്നു 2021. ഐസിസിയുടെ ടി20 പുരസ്‌കാരത്തിനു വേണ്ടി എനിക്കു വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നു. പാകിസ്താനു വേണ്ടി ഈ വര്‍ഷം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള പ്രചോദനമാണ് ഈ പുരസ്‌കാരം നല്‍ന്നുതെന്നും റിസ്വാന്‍ വ്യക്തമാക്കി.

5

അതേസമയം, വനിതാ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടറായ ടാമി ബ്യുമോണ്ടാണ് മികച്ച ടി20 താരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത താരമാണ് ടാമി. കൂടാതെ ലോക ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ വനിതാ താരം കൂടിയായിരുന്നു അവര്‍.
ഐസിസിയുടെ വനിതാ ടി20 ക്രിക്കറ്റര്‍ പുരസ്‌കാരം നേടാനായത് വലിയ പദവിയാണെന്നു ടാമി പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷമായി ടി20യില്‍ സ്വന്തം ഗെയിം മെച്ചപ്പെടുത്താന്‍ ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റെ ടി20 കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിരുന്നു. ഈ അവാര്‍ഡ് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും ടാമി വിശദമാക്കി.

6

ഐസിസിയുടെ എമേര്‍ജിങ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ജന്നെമന്‍ മലാനാണ്. കഴിഞ്ഞ വര്‍ഷം ദേശീയ ടീമിനായി 17 മല്‍സരങ്ങളില്‍ നിന്നും 47.66 ശരാശരിയില്‍ 101.85 സ്‌ട്രൈക്ക് റേറ്റോടെ 715 റണ്‍സ് അദ്ദേഹം നേടിയിരുന്നു. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. അയര്‍ലാന്‍ഡിനെതിരേ നേടിയ 177 റണ്‍സായിരുന്നു കഴിഞ്ഞ വര്‍ഷം മലാന്റെ ഏറ്റവും മികച്ച പ്രകടനം. 16 ബൗണ്ടറികളും ആറു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Story first published: Sunday, January 23, 2022, 16:55 [IST]
Other articles published on Jan 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X