Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിനും ഹര്‍ഭജനും കൈമടക്കി എറിയുന്നെന്ന്: അജ്മലിന് നോട്ടീസ്!

കറാച്ചി: ഇന്ത്യയുടെ സ്പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍ സിംഗിനും എതിരെ ആരോപണം ഉന്നയിച്ച പാക് ഓഫ് സ്പിന്നര്‍ സയീദ് അജ്മലിന് പണികിട്ടും. അജ്മലിനെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടും നില്‍ക്കില്ല കാര്യങ്ങള്‍. ഐ സി സിയുടെ അച്ചടക്ക നടപടി കൂടി അജ്മല്‍ നേരിടേണ്ടി വരും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യക്കാരായ സ്പിന്നര്‍മാര്‍ക്കെതിരെ ഐ സി സി നടപടികള്‍ ഒന്നും എടുക്കുന്നില്ല എന്നായിരുന്നു അജ്മല്‍ പരാതി പറഞ്ഞത്. 38 കാരനായ അജ്മലിനെ കൈമടക്കി എറിയുന്നതിനാല്‍ ഐ സി സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയിരുന്നു. ആക്ഷന്‍ മാറ്റിയതോടെ വിലക്ക് നീങ്ങിയെങ്കിലും അജ്മലിന് പഴയ പ്രതാപത്തിലെത്താന്‍ പറ്റിയില്ല. യു എ ഇയില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര നേടിയ പാക് ടീമില്‍ അജ്മല്‍ ഇല്ല.

അജ്മലിന്റെ പരാതി

അജ്മലിന്റെ പരാതി

എന്തുകൊണ്ടാണ് ഓഫ് സ്പിന്നര്‍മാരെ മാത്രം ലക്ഷ്യം വെക്കുന്നത് എന്നായിരുന്നു അജ്മലിന്റെ മറ്റൊരു ചോദ്യം. ലെഗ് സ്പിന്നര്‍മാര്‍, ഇടംകൈ സ്പിന്നര്‍മാര്‍, ഫാസ്റ്റ് ബൗളര്‍മാര്‍ എന്നിവര്‍ക്കൊന്നും പ്രശ്‌നമില്ലല്ലോ - ജിയോ സൂപ്പര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അജ്മല്‍ ചോദിച്ചു.

പാകിസ്താനെ ലക്ഷ്യം വെക്കുന്നു

പാകിസ്താനെ ലക്ഷ്യം വെക്കുന്നു

ലോകകപ്പിന് തൊട്ടുമുമ്പായി മുഹമ്മദ് ഹഫീസിനെ വിലക്കി. ഇപ്പോഴിതാ ബിലാല്‍ ആസിഫിനെയും നോബോള്‍ വിളിക്കുന്നു. വിക്കറ്റെടുക്കുന്ന പാക് ബൗളര്‍മാരെ തിരഞ്ഞുപിടിക്കുകയാണ് - അജ്മലിന്റെ ആരോപണം കടുത്തതാണ്.

ഇനിയും ബൗളര്‍മാരുണ്ട്

ഇനിയും ബൗളര്‍മാരുണ്ട്

ഹര്‍ഭജനും അശ്വിനും മാത്രമല്ല വേറെയും ബൗളര്‍മാര്‍ കൈമടക്കുന്നുണ്ടെന്ന് അജ്മല്‍ ആരോപിച്ചിരുന്നു. ആരുടെയും പേര് താന്‍ പറയുന്നില്ല എന്ന് മാത്രം.

ടീമിന് പുറത്തായി

ടീമിന് പുറത്തായി

ബൗളിംഗ് ആക്ഷനൊക്കെ പരിഷ്‌കരിച്ചെങ്കിലും അജ്മല്‍ ഇപ്പോഴും ദേശീയ ടീമിന് പുറത്താണ്. തന്റെ ബൗളിംഗ് ആക്ഷനില്‍ പ്രശ്‌നമുള്ള കാര്യം അജ്മല്‍ സമ്മതിക്കുന്നുണ്ട്. മെഡിക്കല്‍ പ്രശ്‌നമാണ് അതിന് പിന്നിലെന്നാണ് അജ്മല്‍ പറയുന്നത്.

Story first published: Friday, November 6, 2015, 11:41 [IST]
Other articles published on Nov 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+