Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ വീണ്ടും 300 റണ്‍സ് വഴങ്ങി, വീണ്ടും തോല്‍വി?

ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും പാകിസ്താന്റെ പേരുകേട്ട ബൗളിംഗ് നിര 300 റണ്‍സ് വഴങ്ങി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 310 റണ്‍സാണ് പാക് ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോടെ 300 റണ്‍സ് വഴങ്ങിയ പാകിസ്താന്‍ തോറ്റുപോയിരുന്നു. ആദ്യ കളി തോറ്റ വെസ്റ്റ് ഇന്‍ഡീസിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു പാകിസ്താന്‍. എല്ലാ ബാറ്റ്‌സ്മാന്‍മാരും മോശമില്ലാത്ത സംഭാവനകള്‍ നല്‍കിയാണ് വെസ്റ്റ് ഇന്‍ഡീസിനെ 300 കടത്തിയത്. സ്മിത്ത് 23 ഉം ബ്രാവോ 49 ഉം റണ്‍സെടുത്തു. സാമുവല്‍സ് 38, രാംദിന്‍ 51, സമി 30 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. എന്നാല്‍ ശരിക്കും വിന്‍ഡീസിന്റെ ഹീറോയായത് മറ്റ് രണ്ടുപേരാണ്.

sohail-khan

46 പന്തില്‍ 50 റണ്‍സെടുത്ത ലെന്‍ഡല്‍ സിമ്മണ്‍സും 42 റണ്‍സെടുത്ത ആന്‍ഡ്രെ റസ്സലും. വെറും 13 പന്തിലാണ് റസ്സല്‍ 43 ലെത്തിയത്. മൂന്ന് ഫോറും നാല് സിക്‌സും റസ്സല്‍ അടിച്ചു. അവസാന അഞ്ചോവറില്‍ മാത്രം വെസ്റ്റ് ഇന്‍ഡീസ് അടിച്ചുകൂട്ടിയത് 79 റണ്‍സാണ്. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സൊഹൈല്‍ ഖാന്‍ പത്തോവറില്‍ 73 റണ്‍സ് വിട്ടുകൊടുത്തു.

Story first published: Saturday, February 21, 2015, 7:28 [IST]
Other articles published on Feb 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+