For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്വാര്‍ട്ടറില്‍ കടക്കാന്‍ പാകിസ്താന് 237 റണ്‍സ്

അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കണമെങ്കില്‍ പാകിസ്താന് 237 റണ്‍സ് വേണം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് കൃത്യം 50 ഓവറില്‍ 237 റണ്‍സെടുത്ത് ഓളൗട്ടായി. ജയിക്കാന്‍ പാകിസ്താന് 238 റണ്‍സ് വേണം. 237 റണ്‍സെടുത്ത് കളി ടൈ ആയാലും പാകിസ്താന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന് അവസാന ഓവറുകളിലെ കൂട്ടത്തകര്‍ച്ചയാണ് പണിയായത്. ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡ് മനോഹരമായ സെഞ്ചുറിയോടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 29 റണ്‍സെടുത്ത വില്‍സന്‍ മാത്രമാണ് പോര്‍ട്ടര്‍ഫീല്‍ഡിന് പിന്തുണ നല്‍കിയത്. മറ്റ് 7 പേര്‍ കൂടി രണ്ടക്കം കടന്നെങ്കിലും ആര്‍ക്കും തുടക്കം മുതലാക്കാനായില്ല.

pakistan-flag

അവസാന 5 ഓവറില്‍ വെറും 28 റണ്‍സാണ് അയര്‍ലന്‍ഡിന് കിട്ടിയത്. 131 പന്തില്‍ 11 ഫോറും 1 സിക്‌സും സഹിതമാണ് ഓപ്പണര്‍ കൂടിയായ പോര്‍ട്ടര്‍ഫീല്‍ഡ് 107 റണ്‍സെടുത്തത്. മൂന്ന് വിക്കറ്റും നഷ്ടപ്പെട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വഹാബ് റിയാസാണ് പാക് ബൗളര്‍മാരില്‍ കേമന്‍. രറഹാത് അലി, സൊഹൈല്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അയര്‍ലന്‍ഡ്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് ബി ഗ്രൂപ്പില്‍ ഇപ്പോള്‍ 6 പോയിന്റ് വീതമുണ്ട്. റണ്‍ റേറ്റില്‍ വിന്‍ഡീസാണ് മുന്നില്‍. പാകിസ്താന്‍ നാലാം സ്ഥാനത്തും അയര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്തുമാണ്. അയര്‍ലന്‍ഡ് - പാകിസ്താന്‍ മത്സരത്തിലെ വിജയികള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിത്താം. കളി ടൈ ആയാല്‍ പാകിസ്താനും അയര്‍ലന്‍ഡും ക്വാര്‍ട്ടര്‍ കളിക്കും. വിന്‍ഡീസ് പുറത്താകും.

Story first published: Sunday, March 15, 2015, 12:50 [IST]
Other articles published on Mar 15, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+