വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതിഹാസങ്ങള്‍ക്ക് പുല്ലുവില! പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം- അക്തര്‍

ബിസിസിഐയെ മാതൃകയാക്കണമെന്ന് പേസ് ഇതിഹാസം

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ (പിസിബി) കടുത്ത വിമര്‍ശനവുമായി മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. താനുള്‍പ്പെടെയുള്ള മുന്‍ ഇതിഹാസതാരങ്ങളോടു പിസിബിയുടെ അവഗണയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഭരണരംഗത്ത് പിസിബിയുടെ പിടിപ്പുകേട് കൊണ്ടാണ് പാകിസ്താനില്‍ ക്രിക്കറ്റ് വളര്‍ച്ച മന്ദഗതിയിലായതെന്നും അക്തര്‍ ചൂണ്ടിക്കാണിക്കുന്നു.

IPL 2020: ടൂണമെന്റ് റദ്ദാക്കിയാല്‍ ഇവര്‍ പെട്ടു! ധോണി മാത്രമല്ല സഞ്ജുവും... ഇനിയുമുണ്ട് ചിലര്‍IPL 2020: ടൂണമെന്റ് റദ്ദാക്കിയാല്‍ ഇവര്‍ പെട്ടു! ധോണി മാത്രമല്ല സഞ്ജുവും... ഇനിയുമുണ്ട് ചിലര്‍

ടി20 ലോകകപ്പ് ഇന്ത്യയങ്ങ് എടുക്കും! ആരും മോഹിക്കേണ്ട... കാരണം ആ താരത്തിന്റെ തിരിച്ചുവരവെന്നു സെവാഗ്ടി20 ലോകകപ്പ് ഇന്ത്യയങ്ങ് എടുക്കും! ആരും മോഹിക്കേണ്ട... കാരണം ആ താരത്തിന്റെ തിരിച്ചുവരവെന്നു സെവാഗ്

മുന്‍ താരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളെ പാകിസ്താന്‍ കണ്ടു പഠിക്കണമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ആവശ്യപ്പെട്ടു. ദുര്‍ബലരായ വ്യക്തികളാണ് പാകിസ്താനില്‍ ക്രിക്കറ്റ് ഭരണരംഗത്തു തലപ്പത്തുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.

പിസിബിയുടെ പോക്ക് ശരിയല്ല

പാകിസ്താനില്‍ എലൈറ്റ് ക്ലാസിന് എല്ലായ്‌പ്പോഴും തങ്ങള്‍ക്കു കീഴില്‍ വേണ്ടത് ശരാശരിക്കാരായവരെയാണ്. എങ്കില്‍ മാത്രമേ എല്ലായ്‌പ്പോഴും അവര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയൂ. അങ്ങനെയൊരു ചെയര്‍മാനെയാണ് അവര്‍ക്കു ആവശ്യം. എല്ലായ്‌പ്പോഴും വിധേയനായി നില്‍ക്കുന്ന ഒരു ക്യാപ്റ്റനെയും അവര്‍ തിരഞ്ഞെടുക്കും. എന്നാല്‍ അങ്ങനെയൊരു ക്യാപ്റ്റനല്ല യഥാര്‍ഥത്തില്‍ പാകിസ്താന് വേണ്ടത്. വിധേയത്വം കാണിക്കുന്ന ക്യാപ്റ്റന്‍ എന്തു ചെയ്യാനാണ്? മല്‍സരത്തിനായി ഫീല്‍ഡിലേക്ക് വരികയാണോ, അല്ലെങ്കില്‍ ടീമിന്റെ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുകയാണോ ചെയ്യേണ്ടതെന്നും അക്തര്‍ തുറന്നടിച്ചു.

മുന്‍ താരങ്ങള്‍

തങ്ങളുടെ മുന്‍ താരങ്ങളെയാണ് മറ്റു രാജ്യങ്ങളെല്ലാം ക്രിക്കറ്റ് ഭരണരംഗത്തു തലപ്പത്തേക്കു കൊണ്ടു വന്നിട്ടുള്ളത്. എന്നാല്‍ പാകിസ്താന്‍ ഇപ്പോഴും ഈ സമീപം സ്വീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ് രാജ്യം ക്രിക്കറ്റില്‍ പ്രതിസന്ധികള്‍ നേരിടുന്നത്.
സൗരവ് ഗാംഗുലിയാണ് ബിസിസിഐ പ്രസിഡന്റ്. രാഹുല്‍ ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തുമുണ്ട്. ക്രിക്കറ്റ് സൗത്താഫ്രിക്കയെ ഭരിക്കുന്നത് ഗ്രേയം സ്മിത്താണ്, മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചറും. എന്നാല്‍ പാകിസ്താനില്‍ ഇതില്‍ നിന്നും വ്യത്യസ്തമായാണ് കാര്യങ്ങള്‍ നടക്കുന്നത്. തന്നെ ഇതുവരെ ശരിക്കും ഉപയോഗിക്കുക പോലും പാകിസ്താന്‍ ചെയ്യുന്നില്ല. ടെലിവിഷന്‍ ഷോയില്‍ പോയിരുന്ന് സംസാരിക്കുകയല്ല തന്റെ ജോലി. രാജ്യത്ത് ക്രിക്കറ്റിന്റെ ഭരണരംഗത്തേക്കു വരാന്‍ അവര്‍ തന്നെ അനുവദിക്കുകയാണ് വേണ്ടതെന്നും ഒരു ചാറ്റ് ഷോയില്‍ അക്തര്‍ വിശദമാക്കി.

ബംഗ്ലാദേശിനെതിരായ മല്‍സരം മാറ്റി

അതിനിടെ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് പാകിസ്താനും ക്രിക്കറ്റ് സ്തംഭിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് താരം അലെക്‌സ് ഹെയ്ല്‍സ് കൊറോണവൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടി20 ടൂര്‍ണമെന്റ് കഴിഞ്ഞ ദിവസം നിര്‍ത്തി വച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്ന ഹെയ്ല്‍സ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.
നാട്ടില്‍ നടക്കാനിരുന്ന ബംഗ്ലാദേശിനെതിരായ ഏകദിനവും ടെസ്റ്റും നീട്ടിവയ്ക്കാനും പിസിബി തീരുമാനിച്ചിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ആലോചിച്ച ശേഷമാണ് പിസിബി ഈ തീരുമാനമെടുത്തത്. പാകിസ്താനും ബംഗ്ലാദേശും തമ്മില്‍ കറാച്ചിയില്‍ ഓരോ ഏകദിനവും ടെസ്റ്റുമാണ് നടക്കേണ്ടിയിരുന്നത്.

Story first published: Wednesday, March 18, 2020, 15:20 [IST]
Other articles published on Mar 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X