ഇന്ത്യയില്‍ നടക്കുന്ന 2016 ക്രിക്കറ്റ് ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍!
മുംബൈ: ഇന്ത്യയില്‍ നടക്കുന്ന 2016 ക്രിക്കറ്റ് ലോകകപ്പ് അയല്‍ക്കാരും മുന്‍ ചാമ്പ്യന്മാരുമായ പാകിസ്താന്‍ ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചന. ഇരുരാജ്യങ്ങളും തമ്മില്‍ ഡിസംബറില്‍ നടക്കാനിരുന്ന പരമ്പര മുടങ്ങിയ സാഹചര്യത്തിലാണ് ഇത്. ഇന്ത്യ - പാക് പരമ്പരയെക്കുറിച്ച് തീരുമാനമെടുക്കാനായി പി സി ബി ചെയര്‍മാന്‍ ബി സി സി ഐ പ്രസിഡണ്ട് ശശാങ്ക് മനോഹറുമായി നടത്താനിരുന്ന കൂടിക്കാഴ്ച മുടങ്ങിയിരുന്നു.
ഇന്ത്യയുമായി യു എ ഇയില്‍ വെച്ച് പരമ്പര നടത്താനായിരുന്നു പാകിസ്താന് താല്‍പര്യം. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതാണ്. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല. പരമ്പര കളിക്കാത്ത പക്ഷം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ബഹിഷ്‌കരിക്കാനാണ് പാകിസ്താന്‍ ആലോചിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമൊന്നും എടുത്തിട്ടില്ല.

ശിവസേന പ്രവര്‍ത്തകര്‍ ബി സി സി ഐ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്നാണ് ശശാങ്ക് മനോഹര്‍ - ഷഹരിയാര്‍ ഖാന്‍ കൂടിക്കാഴ്ച റദ്ദാക്കിയത്. പാകിസ്താനുമായി ഒരു തരത്തിലുമുള്ള ക്രിക്കറ്റ് ബന്ധവും അനുവദിക്കില്ല എന്നാണ് ശിവസേന പറയുന്നത്. ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാകിസ്താനില്‍ നിന്നുള്ള അംപയര്‍ അലിം ദാറിനെ ഐ സി സി തിരിച്ചുവിളിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് പാക് കമന്റേറ്റര്‍മാരായ വസിം അക്രവും ഷോയിബ് അക്തറും മുംബൈയില്‍ നടക്കുന്ന അഞ്ചാം ഏകദിനം ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. അതേസമയം ഇന്ത്യയില്‍ കളിക്കാന്‍ പാക് താരങ്ങളും വിസമ്മതം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടായേക്കാം എന്ന ആശങ്കയിലാണത്രെ കളിക്കാര്‍. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ പാക് ക്രിക്കറ്റ് ബന്ധം പൂര്‍ണമായും വഷളായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications