
പാകിസ്താന്റെ തിരിച്ചുവരവ്
ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റു. രണ്ടാം മത്സരത്തില്‍ ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ തകര്‍ത്തു. പിന്നെ ഇന്ത്യയോടും ഓസ്‌ട്രേലിയയോടും തോല്‍വി. പിന്നെ ദക്ഷിണാഫ്രിക്കയെയും ന്യൂസിലന്റിനെയും പരാജയപ്പെടുത്തി തിരിച്ചുവരവ്. ഇങ്ങനെയാണ് ഇത്തവണ പാകിസ്താന്റെ മത്സരഫലം. ഇന്ത്യയോടേറ്റ തോല്‍വിയില്‍ വിമര്‍ശനം രൂക്ഷമായതോടെ പാകിസ്താന്‍ കളി മാറ്റുന്നതാണ് കണ്ടത്. 1992ലെ ലോകകപ്പില്‍ പാകിസ്താന്‍ കിരീടം നേടിയത് ഇതേ രീതിയിലാണ്. അതുകൊണ്ട് 2019ല്‍ പാകിസ്താന്‍ എല്ലാ വമ്പന്‍മാരെയും വീഴ്ത്തി കിരീടം നേടുമെന്ന് തന്നെയാണ് ഉറപ്പാവുന്നത്.

27 വര്‍ഷം മുമ്പ്....
27 വര്‍ഷം മുമ്പാണ് പാകിസ്താന്‍ ആദ്യമായി ലോകകപ്പ് നേടുന്നത്. അന്ന് പുറത്താവലിന്റെ വക്കില്‍ നിന്നാണ് അദ്ഭുതകരമായ തിരിച്ചുവരവ് പാകിസ്താന്‍ നടത്തിയത്. അന്നും പരസ്പരം എല്ലാ ടീമുകളും ഏറ്റുമുട്ടുന്ന തരത്തിലായിരുന്നു ഗ്രൂപ്പ് മത്സരം നടന്നത്. അന്ന് ആദ്യ മത്സരത്തില്‍ പാകിസ്താന്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റു. തുടര്‍ന്ന് സിംബാബ്‌വെയെ തോല്‍പ്പിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു. അതുകഴിഞ്ഞ് ഓസ്‌ട്രേലിയ, ശ്രീലങ്ക,ന്യൂസിലന്റ് ടീമുകളെ തോല്‍പ്പിച്ച് സെമിയിലെത്തി. 1992 കിരീട സാധ്യതയില്‍ മുന്നിലുണ്ടായിരുന്ന ന്യൂസിലന്റിനെ അട്ടിമറിച്ചാണ് പാകിസ്താന്‍ സെമിയിലെത്തിയത്. ഇക്കുറിയും ന്യൂസിലന്റിനെ ആദ്യമായി തോല്‍പ്പിച്ചത് പാകിസ്താനാണ്.

ഇത്തവണ ആവര്‍ത്തിക്കുമോ
പാകിസ്താന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ അതേ പ്രകടനം തന്നെയാണ് ഇത്തവണയും ആവര്‍ത്തിക്കുന്നത്. വിന്‍ഡീസിനെിരെയായിരുന്നു ഇത്തവണയും ആദ്യത്തെ തോല്‍വി. ഇന്ത്യക്കെതിരെയും തോറ്റിരുന്നു. 1992ല്‍ ന്യൂസിലന്റിനെ പരാജയപ്പെടുത്തിയത് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ മികവായിരുന്നു. ടൂര്‍ണമെന്റിലെ ആറാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ 48 റണ്‍സിനാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ആമിര്‍ സൊഹൈലായിരുന്നു കളിയിലെ താരം. ഇത്തവണ പാകിസ്താന്റെ ആറാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് പരാജയപ്പെടുത്തിയത്. ഹാരിസ് സൊഹൈല്‍ കളിയിലെ താരമാകുകയും ചെയ്തു. ഇതെല്ലാ സാമ്യതയുള്ളവയാണ്.

സര്‍ഫ്രാസ് പറയുന്നത്
കിരീടം നേടിയ സമയത്തെ താരതമ്യങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നു. അടുത്ത മത്സരം ജയിക്കുന്നതിനെ കുറിച്ചാണ് പാകിസ്താന്‍ ടം ചിന്തിക്കുന്നത്. ഒരു ടീം എന്ന നിലയില്‍ പാകിസ്താന് ആത്മവിശ്വാസമുണ്ട്. മികച്ച പ്രകടനം തന്നെ നടത്തുമെന്നും സര്‍ഫ്രാസ് പറഞ്ഞു. ബാബര്‍ അസമും ഹാരിസ് സൊഹൈലും മികച്ച പ്രകടനമാണ് കിവീസിനെതിരെ കാഴ്ച്ചവെച്ചതെന്നും സര്‍ഫ്രാസ് പറഞ്ഞു. ബാബറിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് ഇതെന്നും സര്‍ഫ്രാസ് പറഞ്ഞു.


Click it and Unblock the Notifications











