Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ലോകകപ്പില്‍ പാകിസ്താന്‍ ഉണ്ടാകില്ല ?

ഇസ്ലാമാബാദ്: അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് പാകിസ്താന്‍ ബഹിഷ്‌കരിക്കുമെന്ന് സൂചന. ഇന്ത്യയിലേക്ക് തിരിക്കുന്ന പാക് കളിക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വരുന്ന ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് അധിക്യതര്‍ പറഞ്ഞു.

പാക് സര്‍ക്കാര്‍ നിലപാട് അനുസരിച്ചായിരിക്കും ടീം പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്തുകയുള്ളൂ എന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മീറ്റിങ്ങില്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സുരക്ഷാ ആശങ്ക

സുരക്ഷാ ആശങ്ക

ഇന്ത്യയിലേക്ക് തിരിക്കുന്ന പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാക് ടീമിന്റെ തീരുമാനത്തിന് പിന്നില്‍.

ആവശ്യം വേദി മാറ്റം

ആവശ്യം വേദി മാറ്റം

സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പാകിസ്താന്റെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ വച്ചുനടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഐസിസിക്ക് അത് സംബന്ധിച്ച കത്തൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടില്ല

പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടില്ല

ടീം പങ്കെടുക്കുന്നില്ല എന്ന കാര്യം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നാണ് ലോകകപ്പ് സംഘാടക സമിതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാകിസ്താന് ഇനിയുമുണ്ട് സമയം

പാകിസ്താന് ഇനിയുമുണ്ട് സമയം

മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കാന്‍ പാകിസ്താന്‍ ഐസിസി രണ്ട് ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്.

ലോകകപ്പിന് ഇനി ഒരുമാസം

ലോകകപ്പിന് ഇനി ഒരുമാസം

മാര്‍ച്ച് എട്ടിനാണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

Story first published: Wednesday, February 10, 2016, 15:44 [IST]
Other articles published on Feb 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+