Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ തോറ്റ് പുറത്തായി, ഇന്ത്യ - ഓസ്‌ട്രേലിയ സെമി

മെല്‍ബണ്‍: പാകിസ്താനെ 6 വിക്കറ്റിന് തോല്‍പിച്ച് ആതിഥേയരായ ഓസ്‌ട്രേലിയ ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. 33.5 ഓവറിലാണ് ഓസ്‌ട്രേലിയ വിജയത്തിലെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയാണ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരാളികള്‍. ബംഗ്ലാദേശിനെതിരായ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യ സെമിയിലെത്തിയത്. മാര്‍ച്ച് 26ന് സിഡ്‌നിയിലാണ് സെമി ഫൈനല്‍.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 213 റണ്‍സിന് പുറത്തായപ്പോള്‍ തന്നെ സെമി ഫൈനല്‍ ചിത്രം വ്യക്തമായിരുന്നു. തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പാക് ബൗളര്‍മാര്‍ ഉശിര് കാട്ടിയെങ്കിലും സ്മിത്തും വാട്‌സനും ചേര്‍ന്നുള്ള കൂട്ടുകെട്ട് അവര്‍ക്ക് സെമി ഉറപ്പാക്കി. ഇരുവരും അര്‍ധസെഞ്ചുറികള്‍ നേടി. പാക് ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൂടി വിട്ടതോടെ ബൗളര്‍മാര്‍ തീര്‍ത്തും നിസ്സഹായരായി.

shanewatson

പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസ് ഇടയ്ക്ക് ഷെയ്ന്‍ വാട്‌സനെ വരച്ച വരയില്‍ നിര്‍ത്തി പന്തെറിയുന്ന മനോഹര കാഴ്ചയ്ക്കും അഡലെയ്ഡ് സ്‌റ്റേഡിയം സാക്ഷിയായി. അങ്ങോട്ടുമിങ്ങോട്ടും തുറിച്ചുനോക്കിയും സ്ലെഡ്ജ് ചെയ്തും ഇരുവരും കൡആവേശകരമാക്കി നിര്‍ത്തി. കുറേയേറെ ഡോട്ട് ബോളുകള്‍ക്ക് ശേഷം വാട്‌സന്‍ നല്‍കിയ അവസരം ബൗണ്ടറി ലൈനില്‍ ഫീല്‍ഡര്‍ കളഞ്ഞ് കുളിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49. 5 ഓവറില്‍ 213 റണ്‍സിനാണ് ഓളൗട്ടായത്. 4 വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡാണ് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരെ വെളളം കുടിപ്പിച്ചത്. 41 റണ്‍സെടുത്ത് ഹാരിസ് സൊഹൈലും 34 റണ്‍സോടെ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പാകിസ്താന് പൊരുതിനോക്കാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.

Story first published: Friday, March 20, 2015, 16:16 [IST]
Other articles published on Mar 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+