വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സര്‍ഫ്രാസല്ല, ഇനി ടീമിനെ നയിക്കേണ്ടത് 'പാക് കോലി'... നിര്‍ദേശിച്ചത് മുന്‍ ഇതിഹാസം

ലോകകപ്പില്‍ പാക് ടീം സെമിയിലെത്താതെ പുറത്തായിരുന്നു

കറാച്ചി: ലോകകപ്പിന്റെ സെമി ഫൈനല്‍ പോലും കാണാതെ പാകിസ്താന്‍ ടീം പുറത്തായ സാഹചര്യത്തില്‍ തലപ്പത്ത് മാറ്റം വരുത്തേണ്ടതുണ്ടെന്നു മുന്‍ ക്യാപ്റ്റനും കോച്ചുമായിരുന്ന ജാവേദി മിയാന്‍ദാദ് ആവശ്യപ്പെട്ടു. നിലവില്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായ സര്‍ഫ്രാസ് അഹമ്മദിനെ മാറ്റി പകരം യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ അസമിന് ചുമതലയേല്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ബാറ്റിങ് ശൈലി കൊണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യപ്പെടുന്ന താരമാണ് ബാബര്‍.

babar azam

പാക് ടീമിന്റെ നായകസ്ഥാനം പുതിയൊരാള്‍ക്കു നല്‍കുന്നതിനെക്കുറിച്ച് പിസിബി ഗൗരവമായി ആലോചിക്കമെന്ന് മിയാന്‍ദാദ് ആവശ്യപ്പെട്ടു. ടീമിന്റെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്തുമെന്നും പിറകിലേക്കാണോ, അല്ലെങ്കില്‍ മുന്നോട്ടാണോ പോവേണ്ടതെന്നും പിസിബി തീരുമാനിക്കണം. പുതിയൊരു തുടക്കമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും ഇതിന് പുതിയൊരാള്‍ തന്നെ വരണമെന്നും മിയാന്‍ദാദ് പറഞ്ഞു.

കോലിയോ, രോഹിത്തോ? മികച്ച ക്യാപ്റ്റനാര്? സംശയം വേണ്ടെന്ന് മുന്‍ ഓസീസ് താരം കോലിയോ, രോഹിത്തോ? മികച്ച ക്യാപ്റ്റനാര്? സംശയം വേണ്ടെന്ന് മുന്‍ ഓസീസ് താരം

ലോകകപ്പില്‍ ആദ്യ റൗണ്ട് മല്‍സരങ്ങളിലെ മോശം പ്രകടനമാണ് പാകിസ്താന് വിനയായി മാറിയത്. ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോടു വന്‍ പരാജയമേറ്റുവാങ്ങിയ പാക് ടീം ചിരവൈരികളായ ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരോടും തോറ്റിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ തുടര്‍ച്ചായയ ജയങ്ങള്‍ കൊയ്‌തെങ്കിലും മോശം റണ്‍റേറ്റ് അവരെ സെമിയിലെത്തുന്നതില്‍ നിന്നും തടയുകയായിരുന്നു.

Story first published: Friday, July 19, 2019, 14:30 [IST]
Other articles published on Jul 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X