ലോകകപ്പ്: ഇന്ത്യ ജാഗ്രതൈ... ക്ലാസിക്കില്‍ പാകിസ്താന്‍ നേടുമെന്ന് നായകന്‍ സര്‍ഫ്രാസ്!! ഇതാണ് കാരണം
കറാച്ചി: മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിനു മുമ്പത്തെ ഫൈനലെന്നാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം വിഷേഷിപ്പിക്കപ്പെടുന്നത്. ജൂണ്‍ 16ന് മാഞ്ച്‌സറ്ററിലാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ആവേശപ്പോരാട്ടം. ലോകകപ്പില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവുമധികം ഡിമാന്റ്ുള്ളത് ഈ പോരാട്ടത്തിനാണെന്ന് സംഘാടക സമിതി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഫൈനലിനേക്കാള്‍ കൂടുതല്‍ പേരാണ് ഈ ക്ലാസിക്കിനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അഭിപ്രായപ്പെട്ടു. പാകിസ്താന് കളിയില്‍ നേരിയ മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം പറയുന്നു.

പാകിസ്താന് മേല്‍ക്കൈ
ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താനാണാണ് നേരിയ മേല്‍ക്കൈയെന്ന് സര്‍ഫ്രാസ് അവകാശപ്പെട്ടു. അടുത്തിടെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ഇതു ലോകകപ്പില്‍ തങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുമെന്നും പാക് നായകന്‍ വിശദമാക്കി. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ ജേതക്കളായതിനെക്കുറിച്ചാണ് സര്‍ഫ്രാസ് പരാമര്‍ശിച്ചത്. ഫൈനലില്‍ 180 റണ്‍സിന്റെ വമ്പന്‍ ജയമാണ് അന്നു പാകിസ്താന്‍ സ്വന്തമാക്കിയത്.

സെമി ഫൈനല്‍ ലക്ഷ്യം
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയിക്കുമെന്ന് സര്‍ഫ്രാസ് വ്യക്തമാക്കി. വളരെയധികം ആത്മവിശ്വാസത്തോടെയാണ് ലോകകപ്പിനു തയ്യാറെടുക്കുന്നത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തുകയാണ് ടീമിന്റെ ആദ്യ ലക്ഷ്യം. മുഴുവന്‍ കഴിവും ടീം പുറത്തെടുത്താല്‍ മാത്രമേ മല്‍സരഫലങ്ങള്‍ തങ്ങള്‍ക്കു അനുകൂലമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ പുതിയ അംഗങ്ങളായ ഓപ്പണര്‍ ആബിദ് അലി, പേസര്‍ മുഹമ്മദ് ഹസ്‌നെയ്ന്‍ എന്നിവരെക്കുറിച്ച് സര്‍ഫ്രാസിന് തികഞ്ഞ മതിപ്പാണുള്ളത്. ഇരുവരും ഫിറ്റ്‌നസ് പരിശോധനയില്‍ പാസായതായും ഓരോ മല്‍സരം കഴിയുന്തോറും പ്രകടനം കൂടുല്‍ മെച്ചപ്പെടുകയാണെന്നും പാക് നായകന്‍ ചൂണ്ടിക്കാട്ടി.

ബാറ്റിങ് പൊസിഷനില്‍ മാറ്റം
ലോകകപ്പില്‍ പാകിസ്താന്റെ ബാറ്റിങ് പൊസിഷനില്‍ ചില മാറ്റങ്ങളുണ്ടാവുമെന്ന് സര്‍ഫ്രാസ് വെളിപ്പെടുത്തി. ഇംഗ്ലണ്ടില്‍ തീര്‍ച്ചയായും ബാറ്റിങ് പൊസിഷനില്‍ ചില മാറ്റങ്ങള്‍ കാണാം. ടോപ്പ് ഫൈവിലായിരിക്കും താന്‍ ബാറ്റ് ചെയ്യാനിറങ്ങുക. ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്കായിരിക്കും ടീമിന്റെ ആറാം നമ്പര്‍ ബാറ്റ്‌സ്മാനെന്നും സര്‍ഫ്രാസ് അറിയിച്ചു.
ലോകകപ്പിനായി പാക് ടീം ബുധനാഴ്ച ഇംഗ്ലണ്ടിലേക്കു തിരിക്കും. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ സന്നാഹ മല്‍സരങ്ങള്‍ പാകിസ്താന്‍ കളിക്കുന്നുണ്ട്. മേയ് 31ന് വെസ്റ്റ് ഇന്‍ഡീസുമായാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ അങ്കം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications