ചാമ്പ്യൻസ് ട്രോഫി 2017: പാകിസ്താന് വേണമെങ്കിൽ ഇന്ത്യ - ബംഗ്ലാദേശ് സെമിഫൈനൽ മുടക്കാമായിരുന്നു!!
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ വിജയത്തോടെ പാകിസ്താൻ ഐ സി സി ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ കളിക്കാൻ യോഗ്യത നേടി. ബ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താൻ സെമിയിൽ കയറിപ്പറ്റിയത്. ഇന്ത്യയാണ് ഒന്നാമത്. പാകിസ്താന് വേണമെങ്കിൽ ഗ്രൂപ്പ് ബിയിൽ ടേബിൾ ടോപ്പറായി സെമിയിലെത്തുകയും ഇന്ത്യയ്ക്ക് പകരം ബംഗ്ലേദശിനോട് കളിക്കുകയും ചെയ്യാമായിരുന്നു.
ഇന്ത്യയ്ക്കും പാകിസ്താനും നാല് പോയിന്റ് വീതമാണ് ഉള്ളത്. എന്നാൽ പാകിസ്താൻ നെറ്റ് റൺറേറ്റിൽ ഇന്ത്യയ്ക്ക് പിന്നിലായി. ശ്രീലങ്കയ്ക്കെതിരെ ഒരു റെക്കോർഡ് വിജയം നേടിയിരുന്നെങ്കിൽ നെറ്റ് റൺറേറ്റിൽ ഇന്ത്യയെ പിന്നിലാക്കാൻ പാകിസ്താന് കഴിഞ്ഞേനെ. എന്നാൽ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല ആ വിജയം എന്ന് മാത്രം. കാണൂ...

ടോസ് നേടിയ പാകിസ്താൻ ശ്രീലങ്കയെ ബാറ്റിംഗിന് വിടുകയായിരുന്നു. പകരം പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യുകയും 435 റൺസ് നേടി ശ്രീലങ്കയെ 216 റൺസിന് പുറത്താക്കിയിരുന്നെങ്കിൽ പാകിസ്താൻ ഇന്ത്യയ്ക്ക് മുകളിൽ എത്തിയേനെ. 410 റൺസടിച്ച് 226 റൺസിന് ജയിച്ചാലും മതിയായിരുന്നു. അല്ലെങ്കിൽ 385 റൺസടിച്ച് ലങ്കയെ 152 ൽ ഓളൗട്ടാക്കണം. അങ്ങനെ അങ്ങനെ പോയി 267 റൺസടിച്ച് ലങ്കയെ പൂജ്യത്തിന് ഓളൗട്ടാക്കിയാലും മതിയായിരുന്നു.

അതേപോലെ തന്നെ ശ്രീലങ്കയ്ക്ക് 450 റൺസടിച്ച് പാകിസ്താനെ 171ൽ പിടിച്ചുനിർത്തിയാലും ഒന്നാമതായി സെമിയിൽ കടക്കാൻ അവസരം ഉണ്ടായിരുന്നു. പശുവും ചത്തു മോരിലെ പുളിയും പോയി എന്ന സ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങൾ എങ്കിലും സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് പ്രേമികൾ ഇങ്ങനെ പല സാധ്യതകളും ആലോചിക്കുന്നുണ്ട്. അങ്ങനെയുള്ള സാധ്യതകളിലാണല്ലോ ക്രിക്കറ്റിന്റെ രസം ഇരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications