അഫ്രീദിയും അക്മലും അസഭ്യം പറഞ്ഞു, പാക് കോച്ച് രാജിവെച്ചു
കറാച്ചി: ലോകകപ്പില്‍ ഇന്ത്യക്കെതിരെ തോറ്റതിന് ശേഷം കളിക്കാര്‍ അസഭ്യം പറഞ്ഞു എന്നാരോപിച്ച പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് രാജിവെച്ചു. ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് ഗ്രാന്റ് ലുഡനാണ് രാജിവെച്ചത്. സീനീയര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ഷാഹിദ് അഫ്രീദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നിവരാണ് കോച്ചിനെ അസഭ്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് ഷാഹിദ് അഫ്രീദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നീ താരങ്ങള്‍ ഗ്രാന്റ് ലുഡനോട് അപമര്യാദയായി പെരുമാറിയത്. പരിശീലനത്തില്‍ ഈ മൂന്ന് കളിക്കാരും സഹകരിക്കുന്നില്ല എന്നും തടസ്സങ്ങള്‍ ഉണ്ടാക്കുന്നു എന്നും കാണിച്ച് ലുഡന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച കത്തില്‍ ലുഡന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് പാക് ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫായി ലുഡനെ പി സി ബി നിയമിച്ചത്. കളിക്കാര്‍ ശരിയാംവണ്ണം പെരുമാറിയില്ലെങ്കില്‍ താന്‍ രാജിവെക്കും എന്ന് കോച്ച് നേരത്തെ പറഞ്ഞിരുന്നു. പരാതി കിട്ടിയ ഉടന്‍ തന്നെ പി സി ബി ചെയര്‍മാര്‍ ഷഹരിയാര്‍ ഖാന്‍ ചീഫ് കോച്ച് വഖാര്‍ യൂനിസിനെയും ലുഡനെയും മാനേജരെയും വിളിച്ച് സംസാരിച്ചു എങ്കിലും അതൊന്നും ഫലം ചെയ്തില്ല.
2007 ലോകകപ്പിനിടെ പാകിസ്താന്റെ പ്രധാന കോച്ച് ബോബ് വൂമറെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് രാജിവെച്ചിരിക്കുന്നു. ശനിയാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം. കോച്ചിന്റെ പരാതിയെ തുടര്‍ന്ന് പ്രധാന താരങ്ങളായ അഫ്രീദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നവര്‍ക്കെതിരെ നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications