Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് ഇര്‍ഫാന്‍ ലോകകപ്പിന് പുറത്ത്, പാകിസ്താന്റെ തന്ത്രം പാളുന്നു?

അഡലെയ്ഡ്: ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പേടിപ്പിക്കാമെന്ന പാകിസ്താന്റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി. പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ കളിക്കുമെന്ന് പറഞ്ഞ് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പേടിപ്പിക്കാന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖ് നടത്തിയ ശ്രമമാണ് പാളിപ്പോയത്. പരിക്കേറ്റ ഇര്‍ഫാന് ഓസ്‌ട്രേലിയക്കെതിരെ ക്വാര്‍ട്ടര്‍ അടക്കം ലോകകപ്പിലെ ബാക്കി കളികളില് ഇറങ്ങാനാവില്ല എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട്.

ഇടുപ്പിനേറ്റ പരിക്കാണ് മുഹമ്മദ് ഇര്‍ഫാനും പാകിസ്താനും തിരിച്ചടിയായിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിച്ചാല്‍ ഇര്‍ഫാന് പകരക്കാരനായി ഒരു ബൗളറെ ആവശ്യപ്പെടാനാണ് പാകിസ്താന്റെ തീരുമാനം. അയര്‍ലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും പരിക്ക് മൂലം ഇര്‍ഫന്‍ കളിച്ചിരുന്നില്ല. തിങ്കളാഴ്ച നടത്തിയ എം ആര്‍ ഐ. സ്‌കാനിലാണ് ഇര്‍ഫാന്റെ പരിക്ക് ഗുരുതരമാണ് എന്ന് കണ്ടെത്തിയത്.

irfan

സ്വതവേ ദുര്‍ബലമായ പാകിസ്താന്‍ ബൗളിംഗ് ഇര്‍ഫാന്‍ കൂടി ഇല്ലാതാകുന്നതോടെ തീര്‍ത്തും മുനയൊടിഞ്ഞതാകും. സിംബാബ്‌വെയ്‌ക്കെതിരെ നാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നും ന്യൂസീലന്‍ഡിനെതിരെ രണ്ടും വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാനാണ് നിലവില്‍ ടീമിന്റെ സ്റ്റാര്‍ ബൗളര്‍. വഹാബ് റിയാസ് മാത്രമാണ് ടീമില്‍ സ്ഥിരത കാണിക്കുന്ന മറ്റൊരു ബൗളര്‍.

ലോക ഒന്നാം നമ്പര്‍ ബൗളറായ സയ്യിദ് അജ്മല്‍, പേസര്‍മാരായ ഉമര്‍ ഗുല്‍, ജുനൈദ് ഖാന്‍ തുടങ്ങിയ പ്രമുഖര്‍ ആരും ലോകകപ്പില്‍ പാകിസ്താനൊപ്പം ഇല്ല. തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നാണ് കളിക്ക് മുന്‍പായി മിസ്ബ ഉള്‍ ഹഖ് പത്രസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്. സമ്മര്‍ദ്ദം ഓസ്‌ട്രേലിയയ്ക്കാണ് എന്നും മിസ്ബ പറയുന്നു.

Story first published: Tuesday, March 17, 2015, 14:49 [IST]
Other articles published on Mar 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+