ഇന്ത്യ പാക് പോരാട്ടം; ഈ പാക്കിസ്ഥാന്‍ ആരാധകന് ടിക്കറ്റ് എടുത്തുനല്‍കുന്നത് ധോണി
മാഞ്ചസ്റ്റര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരിക്കല്‍ക്കൂടി ക്രിക്കറ്റില്‍ ഏറ്റുമുട്ടലിനൊരുങ്ങുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ക്രിക്കറ്റ് മത്സരം എക്കാലവും യുദ്ധപ്രതീതിയാണ് ഉണ്ടാക്കിയിരുന്നത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം രണ്ടു രാജ്യങ്ങളും ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്.
മാഞ്ചസ്റ്ററിലാണ് ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടം നടക്കുന്നത്. മാധ്യമങ്ങള്‍ ഇരു രാജ്യങ്ങളുടെയും ശത്രുതയെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കുമെങ്കിലും കളിക്കാരും ആരാധകരും തമ്മില്‍ എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്. ഇന്ത്യ പാക് പോരാട്ടം ആവേശക്കൊടുമുടികേറവെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ഒരു പാക്കിസ്ഥാന്‍ ആരാധകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ധോണി ടിക്കറ്റ് എടുത്തു നല്‍കി
പാക്കിസ്ഥാന്‍ വംശജനും അമേരിക്കയില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ബാഷിര്‍ ആണ് ധോണിയുടെ കാരുണ്യമറിഞ്ഞ ആരാധകന്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തിനായി ബാഷിര്‍ എത്തിക്കഴിഞ്ഞു. ധോണിയാണ് ഇദ്ദേഹത്തിന് ടിക്കറ്റ് വാഗ്ദാനം ചെയ്തത്. ഒരു ടിക്കറ്റിന് 900 പൗണ്ടുവരെ ആളുകള്‍ ചെലവഴിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തനിക്ക് ധോണി ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ സൗജന്യം വിലപിടിപ്പുള്ളത്
ലണ്ടനിലെത്തിയശേഷം ധോണിയുമായി ചാച്ച ചിക്കാഗോ എന്നറിയപ്പെടുന്ന ബാഷിര്‍ സംസാരിച്ചിട്ടില്ല. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് ആശയക്കൈമാറ്റം. ചിക്കാഗോയിലേക്കുള്ള യാത്ര ചെലവിന്റെ തുകയോളം മത്സരടിക്കറ്റിന് ഉള്ളപ്പോഴാണ് തനിക്ക് ധോണി അത് സൗജന്യമായി തരുന്നതെന്ന് ചിക്കാഗോയിലെ റസ്‌റ്റൊറന്റ് നടത്തിപ്പുകാരനായ ചാച്ച പറഞ്ഞു.

ചാച്ചായ്ക്ക് ധോണി നേരത്തെയും ടിക്കറ്റ് നല്‍കി
ഇതാദ്യമായല്ല ചാച്ചയ്ക്ക് ധോണിയുടെ വക ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നത്. 2011ല്‍ മൊഹാലിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റമുട്ടിയപ്പോഴും ധോണി ഇദ്ദേഹത്തിനായി ടിക്കറ്റെടുത്ത് നല്‍കിയിരുന്നു. അന്ന് മത്സരം ജയിച്ച ഇന്ത്യ കപ്പും സ്വന്തമാക്കി. പാക് വംശജനാണെങ്കിലും ചാച്ചയുടെ ഭാര്യ ഹൈദരാബാദ് സ്വദേശിനിയാണ്. അതുകൊണ്ടുതന്നെ മക്കളും ഭാര്യയും ഇടയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശിക്കാറുണ്ടെന്നും ചാച്ച പറയുന്നു. ഇത്തവണ ധോണിക്ക് ഒരു സര്‍പ്രൈസ് സമ്മാനവും അദ്ദേഹം കരുതിയിട്ടുണ്ട്. ധോണിക്ക് നേരിട്ട് നല്‍കാനാകുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications