Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് ആര്‍പ്പുവിളിച്ച് പാക് ആരാധകന്‍ ചാച്ച

ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് ഫൈനലിൽ പാക് ആരാധകന്‍ | Oneindia Malayalam

ദുബായ്: പാക്കിസ്ഥാന്റെ ക്രിക്കറ്റ് വേദികളില്‍ ഏവര്‍ക്കും സുപരിചിതനാണ് അവരുടെ പ്രധാന ആരാധകനായ മുഹമ്മദ് ബഷീര്‍. ചാച്ച പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞദിവസം ഏവരെയും അമ്പരപ്പിച്ച് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തി. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലിലാണ് ചാച്ച ഇന്ത്യയ്ക്ക് പിന്തുണുമായെത്തിയത്.

ഇന്ത്യയുടെ പേരുകേട്ട ആരാധകനായ സുധീര്‍ കുമാര്‍ ഗൗതമിനൊപ്പം സ്്‌റ്റേഡിയത്തിലെത്തിയ ചാച്ച ഇന്ത്യയ്ക്കായി ആര്‍പ്പുവിളിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ ഇതിന്റെ വീഡിയോ വൈറലായി മാറുന്നുമുണ്ട്. പാക്കിസ്ഥാന്റെ ഫൈനല്‍ പ്രവേശനം തടഞ്ഞ ബംഗ്ലാദേശിന്റെ ഓരോ വിക്കറ്റു വീഴുമ്പോഴും ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം ചാച്ചയും ആര്‍പ്പുവിളിച്ചു.

photo6156958085969717290

പാക്കിസ്ഥാനെതിരെ 99 റണ്‍സെടുത്ത് ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായകമായ മുഷ്ഫിഖുര്‍ റഹീമിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ചാച്ചയുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. ക്രിക്കറ്റ് സ്‌നേഹത്തിന്റെ അതിര്‍ത്തികള്‍ കീഴടക്കുന്നതാണ് ചാച്ചയുടെ പുതിയ പിന്തുണയെന്ന് ഒട്ടേറെ ഇന്ത്യന്‍ ആരാധകര്‍ പറഞ്ഞു. ഇന്ത്യന്‍ ആരാധകന്‍ സുധീറിന്റെ വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെ എല്ലാ ചിലവുകളും വഹിച്ചതും ചാച്ചയാണ്.

ഇത് കലര്‍പ്പില്ലാത്ത സ്‌നേഹമാണെന്നാണ് ചാച്ചയുടെ പ്രതികരണം. ഈശ്വര കാരുണ്യത്താല്‍ പണം വരും പോകും. ഇവിടേക്ക് വരൂ, താങ്കളുടെ എല്ലാ ചിലവുകളും ഞാന്‍ വഹിക്കാമെന്ന് സുധീറിനോട് പറഞ്ഞു. ഞാനൊരു പണക്കാരനല്ല, പക്ഷ എന്റെ ഹൃദയം സമുദ്രംപോലെ വിശാലമാണ്. ഞാന്‍ നിങ്ങളെ സഹായിക്കുകയാണെങ്കില്‍, ദൈവം സന്തുഷ്ടവാനാകുമെന്നും ചാച്ച ചിരിയോടെ പറഞ്ഞു. നേരത്തെ ഫൈനലിന് മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ വേദികളില്‍ സജീമാകാറുള്ള ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Story first published: Saturday, September 29, 2018, 15:03 [IST]
Other articles published on Sep 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+