വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് ആരാധകന്‍ ഇന്ത്യന്‍ താരങ്ങളെ പരസ്യമായി അപമാനിച്ചു! ഒന്നും പ്രതികരിക്കാനായില്ല- വിജയ് ശങ്കര്‍

2019ലെ ലോകകപ്പിനായി ഇന്ത്യ ഇംഗ്ലണ്ടിലെത്തിയപ്പോഴായിരുന്നു സംഭവം

ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ഹരമാണ്. ഇരുടീമുകളും എപ്പോള്‍ ഏറ്റുമുട്ടിയാലും അവയെല്ലാം ചരിത്രമാവാറുണ്ട്. വലിയ ടൂര്‍ണമെന്റുകളില്‍ സെമി ഫൈനല്‍, ഫൈനല്‍ എന്നിവയേക്കാള്‍ വേഗത്തില്‍ ടിക്കറ്റുകള്‍ വിറ്റുപോവുന്നതും ഇന്ത്യ- പാക് പോരാട്ടത്തിനാണ്. ഇരുടീമുകളുടെയും ആരാധകര്‍ അത്രയുമധികം വീറോടെയും വാശിയോടെയുമാണ് ഈ മല്‍സരങ്ങളെ സമീപിക്കാറുള്ളത്.

അവസാനമായി കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലാണ് ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ വന്നത്. കളിയില്‍ ഇന്ത്യ ആധികാരിക വിജയം നേടുകയും ചെയ്തിരുന്നു. അന്നു തങ്ങള്‍ക്കു നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഒരു പാകിസ്താന്‍ ആരാധകര്‍ അന്നു തങ്ങളെ പരസ്യമായി അപമാനിച്ചതായും അന്നു തിരിച്ചൊന്നും പ്രതികരിക്കാനായില്ലെന്നും ശങ്കര്‍ പറയുന്നു.

മല്‍സരത്തിന് തലേദിവസം

ലോകകപ്പില്‍ പാകിസ്താനുമായുള്ള ഇന്ത്യയുടെ മല്‍സരത്തിന് തലേ ദിവസമായിരുന്നു സംഭവമെന്ന് ഭാരത് ആര്‍മിയുടെ പോഡ്കാസ്റ്റില്‍ ശങ്കര്‍ വ്യക്തമാക്കി. താനുള്‍പ്പെടെ ടീമിലെ കുറച്ചു പേര്‍ കോഫി കുടിക്കാന്‍ പുറത്തു പോയിരുന്നു.
അവിടെയിരിക്കവെ തങ്ങളുടെ അടുത്തേക്കു വന്ന ഒരു പാകിസ്താന്‍ ആരാധകന്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് തങ്ങളെ അധിക്ഷേപിച്ചു. ഇതാണ് കരിയറിലെ ആദ്യത്തെ ഇന്ത്യ- പാക് മല്‍സരത്തിനു മുമ്പ് തനിക്കുണ്ടായ അനുഭവമെന്നും ശങ്കര്‍ പറയുന്നു.

പ്രതികരിക്കാന്‍ കഴിഞ്ഞില്ല

അന്നു അധിക്ഷേപിച്ച പാക് ആരാധകന്‍ ഇവയെല്ലാം ഫോണില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എല്ലാം കേട്ടിരിക്കുകയല്ലാതെ ഒന്നും പ്രതികരിക്കാന്‍ ഞങ്ങളില്‍ ആര്‍ക്കും സാധിച്ചില്ല. ആകെ ചെയ്യാന്‍ കഴിഞ്ഞത് അവിടെയിരുന്ന് എല്ലാം കാണുകയെന്നത് മാത്രമായിരുന്നുവെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ശങ്കര്‍ ലോകകപ്പിലെ തന്റെ ആദ്യ മല്‍സരം കൂടിയാണ് പാകിസ്താനെതിരേ കളിച്ചത്. സ്വപ്‌നതുല്യമായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. എറിഞ്ഞ ആദ്യത്തെ ഓവറിലെ ആദ്യ പന്തില്‍ തന്നെ ശങ്കറിന് വിക്കറ്റ് ലഭിച്ചു. പാകിസ്താന്‍ ഓപ്പണര്‍ ഇമാമുള്‍ ഹഖിനെയാണ് ശങ്കര്‍ ലോകകപ്പിലെ കന്നി പന്തില്‍ തന്നെ പുറത്താക്കിയത്.

രോഹിത് വിജയശില്‍പ്പി

മഴനിയമപ്രകാരം ഇന്ത്യ 89 റണ്‍സിനു പാകിസ്താനെ തകര്‍ത്തുവിട്ടപ്പോള്‍ വിജയശില്‍പ്പി ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍യായിരുന്നു. ഹിറ്റ്മാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. 113 പന്തില്‍ 140 റണ്‍സ് അടിച്ചെടുത്ത രോഹിത് ഇന്ത്യയെ അഞ്ചു വിക്കറ്റിന് 336 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിച്ചു. മറുപടിയില്‍ മഴയെ തുടര്‍ന്നു പാകിസ്താന്റെ ഇന്നിങ്‌സ് 40 ഓവറാക്കി ചുരുക്കിയപ്പോള്‍ 212 റണ്‍സെടു്ക്കാനേ അവര്‍ക്കായുള്ളൂ.
ലോകകപ്പില്‍ പാകിസ്താനെതിരായ അപരാജിത റെക്കോര്‍ഡ് ഇന്ത്യ കാത്തുസൂക്ഷിക്കുകയും ചെയ്തു. പാക് പടയ്‌ക്കെതിരേ ഇന്ത്യയുടെ ഏഴാമത്തെ വിജയമായിരുന്നു ഇത്.

Story first published: Friday, June 26, 2020, 9:53 [IST]
Other articles published on Jun 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X