Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെതിരായ മത്സരത്തില്‍ ലിയാം പ്ലന്‍കറ്റ് പന്തു ചുരണ്ടിയോ? ഐ.സി.സി പറയുന്നതിങ്ങനെ

ലണ്ടന്‍: ക്രിക്കറ്റില്‍ വീണ്ടും പന്തു ചുരണ്ടല്‍ വിവാദം. പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് പേസര്‍ ലിയാം പ്ലന്‍കറ്റ് പന്ത് ചുരണ്ടിയെന്ന തരത്തിലാണ് ആരോപണം ഉയര്‍ന്നത്. പന്തില്‍ പ്ലക്കറ്റ് നഖംവെച്ച് ഉരയ്ക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ഐ.സി.സി രംഗത്തെത്തിയത്. ലിയാം പന്തില്‍ ചുരണ്ടിയിട്ടില്ല. മാച്ച് ഒഫീഷ്യല്‍സ് നടത്തിയ പരിശോധനയില്‍ അദ്ദേഹം പന്ത് തുടയ്ക്കുക മാത്രമാണ് ചെയ്തത്. പന്തില്‍ മാറ്റംവരുത്തിയതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

liam-plunkett

പന്ത് ചുരണ്ടിയതിന് ശേഷം ലിയാമെറിഞ്ഞ പന്തിന്റെ തൊലി പൊളിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍ ഇത് റോയല്‍ ലണ്ടന്‍ കപ്പിന്റെ സെമി ഫൈനലില്‍ ഉപയോഗിച്ച പന്താണിതെന്നും അല്ലാതെ പ്ലക്കറ്റ് പന്തില്‍ മാറ്റം വരുത്തിയതല്ലെന്നും ഐ.സി.സി വ്യക്തമാക്കി. റണ്‍മഴ പെയ്ത മത്സരത്തില്‍ 12 റണ്‍സിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. അഞ്ച് മത്സര പരമ്പയാണ് ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ കളിക്കുന്നത്. ഏകദിന ലോകകപ്പ് ഈ മാസം 30 ആരംഭിക്കാനിരിക്കെ കര്‍ശനമായ പെരുമാറ്റചട്ടമാണ് ഐ.സി.സി തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ പന്ത് ചുരണ്ടിയതിനെത്തുടര്‍ന്ന് വിലക്ക് നേരിട്ടിരുന്നു. ഒരുവര്‍ഷത്തെ വിലക്ക് കാലാവധി ഏപ്രിലിലാണ് അവസാനിച്ചത്. ഏകദിന ലോകകപ്പില്‍ വാര്‍ണറും സ്മിത്തും ഓസ്‌ട്രേലിയക്കുവേണ്ടി കളിക്കും. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടിയത് ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.

Story first published: Monday, May 13, 2019, 14:01 [IST]
Other articles published on May 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+