ഐപിഎല്‍ സംപ്രേക്ഷണം നടത്തില്ലെന്ന് പാക്കിസ്ഥാന്‍; പിഎസ്എല്ലിന് പകരം വീട്ടി

ദില്ലി: മാര്‍ച്ച് 23ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് അഹമ്മദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ ടി20 ലീഗായ പിഎസ്എല്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍നിന്നും ഡി സ്‌പോര്‍ട്‌സ് പിന്മാറിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

ഇതിന് മറുപടിയായിട്ടാണ് ഐപിഎല്‍ ബഹിഷ്‌കരിക്കാന്‍ പാക്കിസ്ഥാനും തീരുമാനിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തോട് ഇന്ത്യന്‍ സര്‍ക്കാരും ചാനലുകളും എത്തരത്തിലാണോ പെരുമാറിയത് അത് മാത്രമാണ് തങ്ങളും ചെയ്യുമെന്ന് പാക് മന്ത്രി പറഞ്ഞു. ഐപിഎല്‍ പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യാതിരിക്കുന്നതോടെ ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും നഷ്ടമുണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
നേരത്തെ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയ്ക്കിടെ ഇന്ത്യ സൈനിക തൊപ്പി ധരിച്ചതിനെതിരെ പാക്കിസ്ഥാന്‍ ഐസിസിക്ക് പരാതി നല്‍കിയിരുന്നു. ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നു എന്നായിരുന്നു പാക്കിസ്ഥാന്റെ പരാതി. ഈ പരാതിയിന്മേല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഫവാദ് അഹമ്മദ് പറഞ്ഞു. ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോഴത്തെ നടപടി. ഫിബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പതോളം സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications