വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്രീദിയുടെ കാശ്മീര്‍ സ്‌നേഹം വിവാദ പരാമര്‍ശത്തില്‍ നിന്നും രക്ഷപ്പെടാന്‍

By Anwar Sadath

മുംബൈ: ന്യൂസിലന്റുമായുള്ള തങ്ങളുടെ മത്സരം കാണാന്‍ കാശ്മീരികളുമെത്തിയെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ പരാമര്‍ശം നേരത്തെ നടത്തിയ ഇന്ത്യാ സ്‌നേഹ പ്രകടത്തില്‍ നിന്നും രക്ഷപ്പെടാനെന്ന് സൂചന. പാക്കിസ്ഥാന്‍ കാണികളെക്കാള്‍ ഇന്ത്യക്കാര്‍ തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് അഫ്രീദി ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് വിവാദമായിരുന്നു.

ഇന്ത്യയില്‍ വന്ന് ഇന്ത്യക്കാരെ സന്തോഷിപ്പിക്കാന്‍ അഫ്രീദി നടത്തിയ പരാമര്‍ശം പാക്കിസ്ഥാനില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയതോടെയാണ് രാജ്യത്ത് തിരിച്ചെത്തുന്നതിന് മുന്‍പ് അഫ്രീദി കാശ്മീര്‍ സ്‌നേഹം പ്രകടിപ്പിച്ചത്. പാക്കിസ്ഥാന്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന കാശ്മീരില്‍ തങ്ങള്‍ക്ക് ഏറെ ആരാധകരുണ്ടെന്ന് കാണിക്കാനായിരുന്നു അ്ഫ്രീദിയുടെ ശ്രമം.

shahidafridi-new

എന്നാല്‍, അഫ്രീദി നടത്തിയ രാഷ്ട്രീയ പരാമര്‍ശം ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. കളിക്കാരന്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു വേണ്ടതെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. മൊഹാലിയില്‍ ന്യൂസിലന്റിനെതിരായ മത്സരത്തില്‍ തോറ്റതോടെ പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു.

ടീം നാട്ടില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ അഫ്രീദിയുടെ ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും തെറിക്കും. ഇന്ത്യാ സ്‌നേഹം പ്രകടിപ്പിച്ചു നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമങ്ങളുടെയും മുന്‍ താരങ്ങളുടെയും വേട്ടയാടലുമുണ്ടാകുമെന്നുറപ്പാണ്.

Story first published: Thursday, March 24, 2016, 8:38 [IST]
Other articles published on Mar 24, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X