Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൈമടക്കി ഏറ്; പാക് ഓള്‍ റൗണ്ടര്‍ക്ക് ഒരു വര്‍ഷം വിലക്ക്

ദുബായ്: സംശയകരമായ ബൗളിങ് ആക്ഷന്റെ പേരില്‍ പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഒരു വര്‍ഷത്ത് വിലക്ക് ഏര്‍പ്പെടുത്തി. ശ്രീലങ്കയില്‍ ജൂണ്‍ 17 മുതല്‍ 22 വരെ നടന്ന ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ ബൗള്‍ ചെയ്ത ഹഫീസിന്റെ ആക്ഷന്‍ സംശയകരമാണെന്ന് മാച്ച് ഒഫീഷ്യല്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് ജൂലൈ 6ന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ഹഫീസിന്റെ ബൗളിങ് ആക്ഷന്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ഹഫീസിന്റെ കൈമുട്ടുകള്‍ അനുവദനീയമായതിലും അധികമായി മടങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐസിസി ഒരു വര്‍ഷത്തെ ബൗളിങ് വിലക്ക് ഹഫീസിന് ഏര്‍പ്പെടുത്തിയത്.

mohammadhafeez1

ഇതാദ്യമായല്ല ഹഫീസിനെ ബൗളിങ് ആക്ഷന്റെ പേരില്‍ വിലക്കുന്നത്. 2014 നവംബറില്‍ ഹഫീസിനെ ബൗളിങ് ചെയ്യുന്നതില്‍ നിന്നും ഐസിസി വിലക്കിയിരുന്നു. 2015 ഏപ്രിലില്‍ ആണ് വിലക്ക് നീക്കിയത്. ഇതിനുശേഷം വന്ന ശ്രീലങ്ക മാച്ചില്‍ ഹഫീസ് ബൗള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ രണ്ടാമതും വിലക്ക് ലഭിച്ചതോടെ ബൗളിങ് കരിയര്‍ ഹഫീസിന് അവസാനിപ്പിക്കേണ്ടിവന്നേക്കും.

മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായ ഹഫീസിന് ടീമില്‍ തുടരാന്‍ സാധിക്കും. ഒരു വര്‍ഷത്തിനുശേഷം മാത്രമേ വിലക്കിനെതിരെ അപ്പീല്‍ നല്‍കി വീണ്ടും ബൗള്‍ ചെയ്യാന്‍ ഹഫീസിന് കഴിയുകയുള്ളു. എന്നാല്‍, ഫലത്തില്‍ 34 വയസുള്ള ഹഫീസിന്റെ ബൗളിങ് കരിയര്‍ ഏതാണ്ട് അവസാനിച്ചതായി ക്രിക്കറ്റ് വിഗദ്ധര്‍ വിലയിരുത്തുന്നു.

Story first published: Saturday, July 18, 2015, 8:48 [IST]
Other articles published on Jul 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+