Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ ടി20 ജഴ്‌സി പുറത്തിറക്കി പാകിസ്താന്‍; 1999ലെ ലോകകപ്പ് ജഴ്‌സിയോട് സാമ്യത

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി തങ്ങളുടെ പുതിയ ടി20 ജഴ്‌സി പുറത്തിറക്കി പാകിസ്താന്‍. നായകന്‍ ബാബര്‍ അസാമാണ് ജഴ്‌സി അണിഞ്ഞ് പ്രകാശനം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ പുതിയ ജഴ്‌സിയിലാവും പാകിസ്താനിറങ്ങുക. 1999ലെ ലോകകപ്പിനിറങ്ങിയ പാകിസ്താന്റെ ജഴ്‌സിയോട് സാമ്യതയുള്ള പുതിയ ജഴ്‌സിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ പുതിയ ജഴ്‌സി ഇഷ്ടപ്പെട്ടെന്ന തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്. മുന്‍ ഭാഗത്ത് ഇളം പച്ച കളര്‍ വരുന്നതാണ് പുതിയ ജഴ്‌സിയുടെ പ്രധാന ആകര്‍ഷണത. ഇതോടൊപ്പം കടും പച്ചകൂടി ചേരുമ്പോള്‍ ജഴ്‌സി മനോഹരമാകുന്നു. പിസിബിയുടെ ലോഗോയ്‌ക്കൊപ്പം മുഖ്യ സ്‌പോണ്‍സര്‍മാരായ പെപ്‌സിയുടെ ലോഗോയും ജഴ്‌സിയുടെ മുന്‍വശത്തുണ്ട്.

pakistannewt20jersey

കഴിഞ്ഞിടെ പെപ്‌സി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ പുതുക്കിയിരുന്നു. അതേ സമയം സ്‌പോണ്‍സര്‍മാരായിരുന്ന മദ്യ കമ്പനി ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. ജഴ്‌സിയുടെ മുകള്‍ ഭാഗത്തായി ഈസി പൈസയുടെ ലോഗോയുമുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ട്രോഫി പരിചയപ്പെടുത്തല്‍ ചടങ്ങില്‍ പുതിയ ജഴ്‌സിയണിഞ്ഞാണ് പാക് നായകന്‍ ബാബര്‍ എത്തിയത്.

നേരത്തെ ഇളം പച്ച ജഴ്‌സിയില്‍ കടും പച്ച ലോഗോ, കടും പച്ചയിലുള്ള ജഴ്‌സിയുടെ കൈകളുടെ വശവും എഴുത്തും മഞ്ഞ, കടും പച്ച തുടങ്ങിയ നിറത്തിലൊക്കെ പാകിസ്താന്‍ ജഴ്‌സി ഇറക്കിയിരുന്നു. എന്തായാലും പാകിസ്താന്റെ പ്രധാപ കാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് പുതിയ ജഴ്‌സി. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പര കൈവിട്ടതിന് ശേഷമാണ് പാകിസ്താന്‍ ടി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. മഴ വില്ലനായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ അവസാന രണ്ട് മത്സരവും മഴമൂലം സമനിലയില്‍ പിരിയുകയായിരുന്നു.

ആദ്യ മത്സരത്തിന്റെ മൂന്ന് ദിനവും മുന്നിട്ട് നിന്ന ശേഷമാണ് പാകിസ്താന്‍ കളി കൈവിട്ടു കളഞ്ഞത്. അതിനാല്‍ത്തന്നെ ടി20 പരമ്പര വിജയിക്കേണ്ടത് പാകിസ്താന് അഭിമാന പ്രശ്‌നമാണ്. മികച്ച താരനിരയുള്ള പാകിസ്താന് ഇംഗ്ലണ്ടിനെതിരേ അല്‍പ്പം മുന്‍തൂക്കമുണ്ട്. ബാബര്‍ അസാം പാകിസ്താന്റെ പരിമിത ഓവര്‍ ടീം നായകനായ ശേഷമുള്ള ആദ്യ പരമ്പരയെന്ന നിലയില്‍ ബാബറിനും പരമ്പര നിര്‍ണ്ണായകമാണ്. നിലവിലെ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് ബാബര്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം ആരംഭിക്കുന്നത്.

Story first published: Friday, August 28, 2020, 15:59 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+