വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

50കാരനായ അച്ഛനും മകനും ചേര്‍ന്ന് പാക് പടയെ നാണംകെടുത്തി, ചരിത്ര തോല്‍വി, ഓര്‍മയുണ്ടോ?

50 കാരനായ അച്ഛന്റെയും മകന്റെയും ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന പാകിസ്താന്റെ കഥയിതാ

1

ക്രിക്കറ്റില്‍ എല്ലാ ടീമിനും തങ്ങളുടേതായ മറക്കാനാവാത്ത ഒരു മത്സരം ഉണ്ടാവും. അത് ചിലപ്പോള്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതോ വലിയ ജയം നേടിയതോ ആവാം. പാകിസ്താന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ്. എല്ലാ കാലത്തും തങ്ങളുടേതായ ടീം കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ പാക് നിരക്ക് സാധിച്ചിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും വിശ്വകിരീടം നേടിയ ടീമാണ് പാകിസ്താന്‍. എന്നാല്‍ പാക് ടീം ഒരിക്കല്‍ നാണംകെട്ടിട്ടുണ്ട്. 50 കാരനായ അച്ഛന്റെയും മകന്റെയും ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന പാകിസ്താന്റെ കഥയിതാ.

1999ലായിരുന്നു ഈ മത്സരം. പാകിസ്താനും എസിബി ചെയര്‍മാന്‍ 11നും തമ്മിലുള്ള പോരാട്ടം. ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ പാക് നായകന്‍ മോയിന്‍ ഖാന്റെ ഈ തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീട് വ്യക്തമായി. എട്ട് പാക് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. 50കാരനായ ഡെന്നിസ് ലില്ലിയും മകന്‍ ആദം ലില്ലിയും ചേര്‍ന്ന് പേസാക്രമണത്തിലൂടെ പാക് നിരയെ നാണംകെടുത്തുകയായിരുന്നു.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാസഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

1

44 ഓവറില്‍ 168 റണ്‍സാണ് പെര്‍ത്ത് വേദിയായ മത്സരത്തില്‍ പാകിസ്താന് നേടാനായത്. വജഹസ്തുല്ല വാസ്തി (6), ഗുലാം അലി (2), ഇജാസ് അഹമ്മദ് (2), മൊഹമ്മദ് യൂസഫ് (3) എന്നിങ്ങനെയായിരുന്നു പാകിസ്താന്റെ ടോപ് ഫോറിന്റെ സ്‌കോര്‍. ഇതില്‍ മൂന്ന് വിക്കറ്റും ആദം ലില്ലിയും ഒരു വിക്കറ്റ് ഡെന്നിസ് ലില്ലിയുമാണ് നേടിയത്. 50 പോലും എടുക്കില്ലെന്ന് തോന്നിച്ച പാക് ഇന്നിങ്‌സിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് നായകന്‍ മോയിന്‍ ഖാനാണ്. 60 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. അസര്‍ മഹ്‌മൂദ് (43), വിക്കറ്റ് കീപ്പര്‍ മുഹമ്മദ് വാസിം (26) എന്നിവരാണ് പാകിസ്താന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

2

ആരെങ്കിലുമൊരാള്‍ മോയിന്‍ ഖാന് പിന്തുണ നല്‍കിയിരുന്നെങ്കില്‍ ടീം സ്‌കോര്‍ 200 കടത്താനെങ്കിലും സാധിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അച്ഛന്‍ ഡെന്നിസ് ലില്ലി എട്ടോവറില്‍ നാല് മെയ്ഡനടക്കം എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആദം ലില്ലി 6 ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. മാര്‍ക്ക് ആറ്റ്കിന്‍സന്‍, ഡാനിയല്‍ മാര്‍ഷ്, സ്റ്റുവര്‍ട്ട് കാര്‍പ്പിനന്‍, മാത്യു ഹെയ്ഡന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

3

മറുപടിക്കിറങ്ങി എസിബി ചെയര്‍മാന്‍സ് 11 കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഓപ്പണര്‍മാരായ മാത്യു ഹെയ്ഡനും റിയാന്‍ കാംബെല്ലും ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 37 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 32 റണ്‍സ് നേടിയ മാത്യു ഹെയ്ഡന്‍ മടങ്ങിയപ്പോള്‍ കാംബെല്‍ വെടിക്കെട്ട് സെഞ്ച്വറിയാണ് നേടിയത്. 58 പന്ത് മാത്രം നേരിട്ട് 11 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 103 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. രണ്ടാമനായി കാംബെല്‍ മടങ്ങുമ്പോള്‍ 19.3 ഓവറില്‍ 149 എന്ന വിജയലക്ഷ്യത്തിന് തൊട്ടടുത്തേക്ക് അവര്‍ എത്തിയിരുന്നു.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

4

ക്യാപ്റ്റന്‍ സൈമണ്‍ കാറ്റിച്ച് 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജസ്റ്റിന്‍ ലാംഗറും (18) മൈക്കല്‍ ഹസിയും (6) ചേര്‍ന്ന് ചെയര്‍മാന്‍സ് 11 വിജയത്തിലേക്കെത്തിച്ചു. 23.3 ഓവറില്‍ ടീം വിജയലക്ഷ്യം മറികടന്നു. ഷുഹൈബ് അക്തര്‍, മുഹമ്മദ് അക്രം, സക്ലെയ്ന്‍ മുഷ്താഖ്, അബ്ദുല്‍ റസാഖ്, മുഷ്താഖ് അഹമ്മദ് എന്നീ തകര്‍പ്പന്‍ ബൗളിങ് നിരയെയാണ് അവര്‍ നാണംകെടുത്തിയത്.

Story first published: Monday, June 27, 2022, 18:56 [IST]
Other articles published on Jun 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X