വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തകര്‍ന്നു വീണ വിമാനത്തില്‍ പാക് ക്രിക്കറ്ററും!! അനുശോചനപ്രവാഹം... താന്‍ മരിച്ചില്ലെന്നറിയിച്ച് താരം

യാസിര്‍ ഷാ മരിച്ചുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍

കറാച്ചി: വെള്ളിയാഴ്ച പാകിസ്താനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 107 പേര്‍ മരിച്ചതിനു പിന്നാലെ ഇക്കൂട്ടത്തില്‍ പാകിസ്താന്റെ ഒരു ക്രിക്കറ്റ് താരവും ഉള്‍പ്പെട്ടിരുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പാകിസ്താന്‍ താരം യാസിര്‍ ഷായാണ് യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇതിനു പിന്നാലെ സമൂഹമാധ്യങ്ങള്‍ നിരവധി പേരാണ് യാസിറിന് അനുശോചനമറിയിച്ച് രംഗത്തു വന്നത്. ഒടുവില്‍ താന്‍ മരിച്ചിട്ടെന്ന് വ്യക്തമാക്കി യാസിര്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്.

yasir

ട്വിറ്ററിലൂടെയാണ് അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് യാസിര്‍ താന്‍ ജീവനോടെയെന്ന് അറിയിച്ചത്. വീട്ടില്‍ താന്‍ സുരക്ഷിതനാണെന്നും ദുരന്തത്തിന് ഇരയാവരുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും യാസിര്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ അധികം വൈകാതെ താരം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പുതിയൊരു ട്വീറ്റ് യാസിര്‍ പിന്നീട് പോസ്റ്റ് ചെയ്തിട്ടുമില്ല. സര്‍വ്വശക്തനായ ദൈവത്തിനു നന്ദി. ഞാന്‍ വീട്ടില്‍ സുരക്ഷിതനാണ്. അപകടത്തില്‍ മരിച്ച എല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുമെന്നുമായിരുന്നു യാസിറിന്റെ ട്വീറ്റ്.

ലെഗ് സ്പിന്നര്‍ കൂടിയായ യാസിര്‍ പാകിസ്താനു വേണ്ടി അവസാനമായി കളിച്ചത് ഫെബ്രുവരിയില്‍ ബംഗ്ലാദേശിനെതിരേ നടന്ന ടെസ്റ്റിലായിരുന്നു. അതിനു ശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗിലും താരം കളിച്ചിരുന്നു. പെഷാവര്‍ സാല്‍മിക്കു വേണ്ടി നാലു മല്‍സരങ്ങങളില്‍ പന്തെറിഞ്ഞ യാസിറിന് മൂന്നു വിക്കറ്റ് ലഭിച്ചിരുന്നു. ജൂലൈയില്‍ പാകിസ്താന്‍ ഇംഗ്ലണ്ടില്‍ മൂന്നു വീതം ടെസ്റ്റുകളും ടി20കളും കളിക്കുന്നുണ്ട്. ഇവയിലായിരിക്കും യാസിര്‍ ഇനി കളിക്കുകയെന്നാണ് വിവരം.

സെഞ്ച്വറികളില്‍ സെഞ്ച്വറി... സച്ചിനൊപ്പം കോലിയെത്തില്ല! കടുപ്പമെന്ന് പീറ്റേഴ്‌സന്‍, കാരണമുണ്ട്സെഞ്ച്വറികളില്‍ സെഞ്ച്വറി... സച്ചിനൊപ്പം കോലിയെത്തില്ല! കടുപ്പമെന്ന് പീറ്റേഴ്‌സന്‍, കാരണമുണ്ട്

പ്രസാദിനെ 'കുടഞ്ഞ്' ഗംഭീറും ശ്രീകാന്തും... ആ തീരുമാനം ഞെട്ടിച്ചെന്ന് ഗംഭീര്‍, പ്രതികരിച്ച് പ്രസാദ്‌പ്രസാദിനെ 'കുടഞ്ഞ്' ഗംഭീറും ശ്രീകാന്തും... ആ തീരുമാനം ഞെട്ടിച്ചെന്ന് ഗംഭീര്‍, പ്രതികരിച്ച് പ്രസാദ്‌

ലാഹോറില്‍ നിന്നും കറാച്ചിയിലേക്കു പുറപ്പെട്ട വിമാനമാണ് ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ലാന്‍ഡിങിന് തൊട്ടുമുമ്പ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ രണ്ടു എഞ്ചിനുകളും തകരാറിലായതാണ് അപകടകാരണമെന്നാണ് അവസാനമായി ലഭിച്ച സന്ദേശം നല്‍കുന്ന സൂചനകള്‍. ലാന്‍ഡിങിനു മുമ്പ് വിട്ട വിമാനം ആള്‍ത്താമസമുള്ള ഏരിയയിലേക്ക് ഇടിച്ചുകയറിയ ശേഷം കത്തിയമരുകയായിരുന്നു. ജീവനക്കാരും യാത്രക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 107 പേരും അപകടത്തില്‍ മരിച്ചിരുന്നു.

Story first published: Saturday, May 23, 2020, 13:37 [IST]
Other articles published on May 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X