Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് കുടുങ്ങിയത് കോലി ഫാന്‍, ഇത്തവണ അകത്തായത് അഫ്രീദി ആരാധകന്‍, ഫാന്‍സ് ജാഗ്രതൈ...

ന്യൂഡല്‍ഹി: സ്വന്തം രാജ്യത്തിനു നിന്നല്ലാത്ത താരങ്ങളെ അകമഴിഞ്ഞ് ആരാധിക്കുന്ന ഫാന്‍സുകാര്‍ ജാഗ്രതൈ. നിങ്ങളെ ഇത് ഒരുപക്ഷെ ജയിലില്‍ എത്തിച്ചേക്കും. ആരാധനാമൂര്‍ത്തി ബദ്ധശത്രുക്കളായ രാജ്യക്കാരന്‍ കൂടിയാണെങ്കില്‍ കാര്യം പോക്കാണ്.

പാകിസ്താന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം ശാഹിദ് അഫ്രീദിയുടെ കടുത്ത ആരാധകനായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ജയിലിലായത്. അസ്സമിലെ ഹെയ്ല്‍കന്റിയില്‍ നടന്ന ഒരു ക്രിക്കറ്റ് മല്‍സരത്തിനിടെ അഫ്രീദിയുടെ പേരോട് കൂടിയ പാക് ജഴ്‌സിയണിഞ്ഞ് എത്തിയതാണ് റിപോണ്‍ ചൗധരിയെന്ന യുവാവിനെ കുടുക്കിയത്.

shahid afridi

ബിജെപിയുടെ യൂത്ത് വിങിന്റെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. റിപോണിനെതിരേ ഐപിസി 120 (ബി), 294 എന്നിവ ചുമത്തിയതായി പോലിസ് അറിയിച്ചു.

നേരത്തേ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ ആരാധിച്ച പാകിസ്താന്‍ വംശജനായ ഉമര്‍ ദരസ് ജയിലില്‍ ആയിരുന്നു. കോഹ്‌ലിയുടെ കടുത്ത ഫാന്‍ ആയ ഇയാള്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാള്‍ക്ക് 10 വര്‍ഷത്തെ ശ്ിക്ഷയാണ് കോടതി വിധിച്ചത്.

Story first published: Tuesday, December 20, 2016, 11:42 [IST]
Other articles published on Dec 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+