Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനില്‍ ധോണിക്ക് ഒരു കട്ട ഫാന്‍, കപ്പ് ഇന്ത്യ അടിച്ചാല്‍ മതി!

കറാച്ചി: ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നുണ്ടാകണം ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ കിട്ടണേ എന്ന്. ഇന്ത്യക്കാര്‍ മാത്രമല്ല, മറുനാടുകളിലും ഇന്ത്യന്‍ ടീമിന് ആരാധകരുണ്ട്. പാകിസ്താനിലുമുണ്ട്, ഇന്ത്യ ലോകകപ്പ് ജയിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുന്ന ഒരാള്‍. മെല്‍ബണില്‍ വരെ പോയി ഇന്ത്യന് ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ഈ പാകിസ്താനിയുടെ പേര് മുഹമ്മദ് ബാഷിര്‍ എന്നാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയാണ് മുഹമ്മദ് ബാഷിറിന്റെ ആരാധാനാപാത്രം. ധോണിയുടെ മകള്‍ ഇത്തവണ ഇന്ത്യന്‍ ടീമിന് ഭാഗ്യം കൊണ്ടുവരുമെന്നാണ് മുഹമ്മദ് ബാഷിര്‍ പറയുന്നത്. കറാച്ചി സ്വദേശിയാണെങ്കിലും ഷിക്കാഗോയിലാണ് മുഹമ്മദ് ബാഷിര്‍ താമസം. മുഹമ്മദ് ബാഷിറിന്റെ ഭാര്യ ഹൈദരാബാദ് സ്വദേശിനിയാണ്. പേര് റാഫിയ.

pakistan-fan-bashir

ധോണി ഐ ലവ് യു എന്നെഴുതിയ ടീ ഷര്‍ട്ടുമിട്ട് മെല്‍ബണിലുമുണ്ടായിരുന്നു 62 കാരനായ മുഹമ്മദ് ബാഷിര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് ന്യൂസിനോടാണ് മുഹമ്മദ് ബാഷിര്‍ ഇന്ത്യയോടും ധോണിയോടുമുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്. 2011 ലോകകപ്പില്‍ സാക്ഷാല്‍ ധോണിയാണ് തനിക്ക് ടിക്കറ്റ് സംഘടിപ്പിച്ചുതന്നത് എന്ന് മുഹമ്മദ് ബാഷിര്‍ പറയുന്നു.

അന്ന് തനിക്ക് കഴിക്കാന്‍ വേണ്ടി സാന്‍ഡ്‌വിച്ചും വാങ്ങിത്തന്നത് ധോണിയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന കളിക്ക് മുന്‍പും ബാഷിര്‍ ധോണിയെ കാണാനെത്തി. അതിര്‍ത്തി കടന്നെത്തിയ ആരാധകനെ ധോണി കെട്ടിപ്പിടിച്ചു. ബാഷിറിന്റെ കുപ്പായത്തില്‍ ധോണി ഓട്ടോഗ്രാഫും കൊടുത്തു. മുന്‍പ് ബംഗ്ലാദേശില്‍ നടന്ന ട്വന്റി 20 ലോകകപ്പ് കളി കാണാനും ധോണി ബാഷിറിന് ടിക്കറ്റ് കൊടുത്തിരുന്നു.

Story first published: Tuesday, February 24, 2015, 16:30 [IST]
Other articles published on Feb 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+