ഇന്ത്യ പാക് മത്സരം ഉപേക്ഷിക്കണോ?; ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച പാക് ആരാധകന് പറയാനുള്ളത്

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കണോ വേണ്ടയോ എന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്. ലോകകപ്പില്‍ നടക്കാനിരിക്കുന്ന പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ഒരുവിഭാഗം മുന്‍ കളിക്കാരും ബിസിസിഐയും നിര്‍ദ്ദേശിക്കുമ്പോള്‍ അത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് അപൂര്‍വം ചില താരങ്ങളും പറയുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റിനെ അതിര്‍ത്തികടന്നുള്ള ഭീകരവാദം വലിയ രീതിയില്‍ ബാധിച്ചിട്ട് വര്‍ഷങ്ങളായി. അന്താരാഷ്ട്ര രംഗത്ത് സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗം കൂടിയാണിത്. അതേസമയം, അന്താരാഷ്ട്ര ടൂര്‍ണമന്റുകളില്‍ ഇന്ത്യ പാക് മത്സരത്തിന് തടസ്സമുണ്ടായിരുന്നില്ല.

ദേശീയഗാനം ആലപിച്ച ആദില്‍ താജ്
എന്നാല്‍, പുല്‍വാമ ഭീകരാക്രമണത്തോടെ ഒരുതരത്തിലുള്ള ക്രിക്കറ്റും വേണ്ടെന്ന നിലപാടുകാരാണ് ഭൂരിപക്ഷവും. വിഷയത്തില്‍ പാക്കിസ്ഥാന്‍ ആരാധകന്‍ നടത്തിയ അഭിപ്രായപ്രകടനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് ശ്രദ്ധേയനായ ആദില്‍ താജ് ആണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ആദില്‍ താജിന് പറയാനുള്ളത്
ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഒരുതരത്തിലും മുടങ്ങരുതെന്നാണ് താജ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. ക്രിക്കറ്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന്റെ പാലം കൂടിയാണ്. രണ്ടു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ സമാധാനം ആഗ്രഹിക്കുന്നവരും ഒരുമിച്ച് കളികാണുന്നവരുമാണ്. പാക് താരങ്ങള്‍ പോലും ഇന്ത്യന്‍ ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആരാധകര്‍ അതിയായ ആകാംഷയോടെയാണ് ഇന്ത്യ പാക് മത്സരത്തിനായി കാത്തിരിക്കുന്നതെന്നും താജ് പറഞ്ഞു.

ഐസിസിയും ബിസിസിഐയും
പാക്കിസ്ഥാനെ ലോകകപ്പില്‍നിന്നും വിലക്കണമെന്ന് ബിസിസിഐ അടുത്തദിവസം തന്നെ ആവശ്യപ്പെടാനിരിക്കെയാണ് പാക് ആരാധകരന്റെ അപേക്ഷ. അതേസമയം, ഇന്ത്യയുടെ മുന്‍ കളിക്കാരില്‍ ഭൂരിഭാഗവും രാജ്യമാണ് വലുതെന്നും ക്രിക്കറ്റ അല്ലെന്നുമുള്ള അഭിപ്രായക്കാരാണ്. ഐസിസി കളി നടക്കുമെന്നാണ് അറിയിച്ചത്. ജൂണില്‍ കളി ആരംഭിക്കുമ്പോഴേക്കും ഇപ്പോഴത്തെ പ്രതിഷേധം തണുക്കുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ. ലോകകപ്പില്‍ കളിച്ച് പാക്കിസ്ഥാനെ തോല്‍പ്പിക്കണമെന്ന ഒരുവിഭാഗം ഇന്ത്യന്‍ ആരാധകരുടെ ആവശ്യത്തിനും പിന്തുണയേറിവരികയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications