Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആമിറിന്റെ തിരിച്ചുവരവ്; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസര്‍ അലി രാജിവെച്ചു

ലാഹോര്‍: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് വിലക്കപ്പെട്ട മുഹമ്മദ് ആമിറെ ടീമില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസര്‍ അലി രാജിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പാക് ക്രിക്കറ്റില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്കൊടുവിലാണ് അസര്‍ അലി രാജിക്കാര്യം പ്രഖ്യാപിച്ചത്.

അസര്‍ അലിയും ഹാഫിസ് മുഹമ്മദും പാക് ക്രിക്കറ്റ് ടീം ക്യാമ്പ് ബഹിഷ്‌കരിച്ചത് കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. ആമിറിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇരുവരും ക്യാമ്പ് ബഹിഷ്‌കരിച്ചത്. ആമിറിന്റെ സാന്നിധ്യമുള്ള ടീമില്‍ തുടരാനാവില്ലെന്നാണ് ഇരുവരും അറിയിച്ചത്. ഇതേ തുടര്‍ന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

azharalipakistan

പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാനെ നേരിട്ട് കണ്ടാണ് അസര്‍ അലി രാജിക്കാര്യം അറിയിച്ചത്. എന്നാല്‍ അസര്‍ അലിയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അസര്‍ അലി തന്നെ ക്യാപ്റ്റനായി തുടരുമെന്നും പിസിബി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ മികച്ച ബൗളറായി വളര്‍ന്നുകൊണ്ടിരിക്കെ 2011ലാണ് ആമിറിനെ ഉള്‍പ്പെടെയുള്ളവരെ ഐസിസി വിലക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒത്തുകളി നടത്തിയെന്നായിരുന്നു ആരോപണം. അന്വേഷണത്തില്‍ ഇവര്‍ ഒത്തുകളി നടത്തിയെന്ന് കണ്ടെത്തി. കളിക്കാര്‍ പിന്നീട് ഇക്കാര്യം സമ്മതിക്കുകുയും ചെയ്തു. അഞ്ചു വര്‍ഷത്തെ വിലക്കിനുശേഷം ഈ വര്‍ഷം സപ്തംബറില്‍ ആമിറിനെതിരായ വിലക്ക് ഐസിസി നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസിലന്റ് പര്യടനത്തിനുള്ള ക്രിക്കറ്റ് ക്യാമ്പിലേക്ക് ആമിറിനെയും ക്ഷണിച്ചത്.

Story first published: Wednesday, December 30, 2015, 9:35 [IST]
Other articles published on Dec 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+