For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി എക്കാലത്തെയും മികച്ച ഏകദിന താരം; വാനോളം പുകഴ്ത്തി പാക്കിസ്ഥാന്‍

കോലി എക്കാലത്തെയും മികച്ച ഏകദിന താരം | Oneindia Malayalam

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന കടമ്പ പിന്നിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ 54 ഇന്നിങ്‌സുകള്‍ നേരത്തെ ഈ നേട്ടത്തിലെത്തിയ വിരാട് കോലി എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ ആണെന്നും സൂചിപ്പിച്ച് ഐസിസി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പാക്കിസ്ഥാന്‍ കോലിയെ അഭിനന്ദിച്ചത്.

കോലിയെ മുന്‍താരങ്ങളും ഇപ്പോഴത്തെ കളിക്കാരുമെല്ലാം അഭിനന്ദിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ കോലി സെഞ്ച്വറി നേടിയിരുന്നു. രണ്ടാം മത്സരത്തിലും കോലി സെഞ്ച്വറി കണ്ടെത്തി. സച്ചിന്‍ 259 ഇന്നിങ്‌സുകളില്‍നിന്നും 10,000 റണ്‍സ് കണ്ടെത്തിയപ്പോള്‍ 205 ഇന്നിങ്‌സുകളില്‍നിന്നായാണ് കോലിയുടെ നേട്ടം.

virat

വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്‍പ് 10,000 റണ്‍സ് തികയ്ക്കാന്‍ കോലിക്ക് 81 റണ്‍സായിരുന്നു വേണ്ടിയിരുന്നു. വിന്‍ഡീസ് ബൗളര്‍ നഴ്‌സിന്റെ ഓവറില്‍ കോലി നാഴികക്കല്ലുപിന്നിട്ടു. ഇന്ത്യയ്ക്കുവേണ്ടി 10,000 റണ്‍സ് മറികടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍(18,426), സൗരവ് ഗാംഗുലി(11,221), രാഹുല്‍ ദ്രാവിഡ്(10,768) എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റു ഇന്ത്യക്കാര്‍.

ഏകദിനത്തില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും 10,000 റണ്‍സ് മറികടന്നിട്ടുണ്ട്. എന്നാല്‍, ഏഷ്യന്‍ ഇലവന് വേണ്ടിയാണ് 174 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി 9949 റണ്‍സ് ആണ് വിശാഖപട്ടണം ഏകദിനത്തിന് മുന്‍പ് ധോണി നേടിയത്. ധോണിയുടെ നേട്ടം കൂടി കണക്കിലെടുത്താല്‍ 10,000 റണ്‍സെടുത്ത അഞ്ചാമത്തെ ഇന്ത്യന്‍താരമാണ് കോലി. ലോക ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരം കൂടിയാണ് ഇപ്പോള്‍ കോലി.

Story first published: Thursday, October 25, 2018, 8:08 [IST]
Other articles published on Oct 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+